ഇൻസ്റ്റാഗ്രാമിൽനിന്ന് അമ്മയുടെയും മകളുടെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി നഗ്നഫോട്ടോ ആവശ്യപ്പെട്ട യുവാവ് പിടിയിൽ

Last Updated:

Man arrested for Instagram photo abuse | ചിത്രം നീക്കം ചെയ്യണമെങ്കില്‍ അശ്ലീല സംഭാഷണം നടത്താന്‍ പ്രേരിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്യും

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍കുട്ടികളുടെയും അമ്മയുടെയും ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി നഗ്നഫോട്ടോ ആവശ്യപ്പെട്ട യുവാവ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്.
ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാള്‍ ചെയ്തത്. ഇയാള്‍ക്ക് അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണുള്ളത്. ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും.
ചിത്രം നീക്കം ചെയ്യണമെങ്കില്‍ അശ്ലീല സംഭാഷണം നടത്താന്‍ പ്രേരിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്യും. പെണ്‍കുട്ടിയുടേയും അമ്മയുടെയും ചിത്രങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
നടക്കാവ്, ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ സംഭവത്തില്‍ പരാതി ലഭിച്ചു. ഏപ്രില്‍ മൂന്നിന് ഇമെയില്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച സൈബര്‍ ഡോം നടക്കാവ് പോലീസ് സ്‌റ്റേഷനുമായി ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റാഗ്രാമിൽനിന്ന് അമ്മയുടെയും മകളുടെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി നഗ്നഫോട്ടോ ആവശ്യപ്പെട്ട യുവാവ് പിടിയിൽ
Next Article
advertisement
ജമ്മു കശ്മീർ  പള്ളിയിലെ അശോകസ്തംഭം തകർക്കൽ; രാഷ്ട്രീയ വിവാദം ശക്തം
ജമ്മു കശ്മീർ പള്ളിയിലെ അശോകസ്തംഭം തകർക്കൽ; രാഷ്ട്രീയ വിവാദം ശക്തം
  • ജമ്മു കശ്മീരിലെ ഹസ്രത്ബാൽ പള്ളിയിലെ അശോകസ്തംഭം തകർത്തതിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

  • അശോകസ്തംഭം തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • വഖഫ് ബോർഡ് അധ്യക്ഷ ദരക്ഷൺ അന്ദ്രാബി കര്‍ശന നടപടി ആവശ്യപ്പെട്ടു.

View All
advertisement