പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വ്യാപാര സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് ഇളവില്ല
ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചെറിയ കടകള്‍ ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നൽകിയുള്ള ഉത്തരവ് വെള്ളിയാഴ്ച അർധ രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
നഗര പരിധിക്കു പുറത്തുള്ള കടകൾക്ക് അനുവദിച്ച ഇളവ് ഇങ്ങനെ;
- ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കടകൾ.
- വ്യാപാര സമുച്ചയങ്ങളിലെ കടകൾ ഭവന സമുച്ചയങ്ങളിലെ കടകൾ.
- മാളുകൾക്കും ഹോട്ട്സ്പോട്ടുകൾക്കും ഇളവ് ബാധകമാകില്ല .
- 50% ജീവനക്കാരെ പാടുള്ളു എന്ന നിർദേശം പാലിക്കണം.
- മാസ്കും ധരിക്കണമെന്നും സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.
BEST PERFORMING STORIES:കോവിഡ് 19: സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍കൂടി[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]
നഗരസഭാ പരിധിയിലെ കടകൾക്ക് അനുവദിച്ച ഇളവ് ഇങ്ങനെ;
advertisement
- ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന കടകൾക്ക് തുറക്കാം.
- ഭവന സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാം
- വ്യാപാര സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് ഇളവില്ല

ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 25, 2020 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി