സ്കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മേയ് 30-നുമുമ്പ് അരക്കോടിയോളം വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചുനൽകാൻ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്.
തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തിൽ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ സ്കൂളുകളിൽ എത്താവൂ എന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമിച്ചുനൽകാൻ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും ഇൻവിജിലേറ്റർമാർക്കും മാസ്ക് നൽകും. അധ്യയന വർഷാരംഭം എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്ക് നൽകും.
BEST PERFORMING STORIES:കോവിഡ് 19 | അണുനാശിനി കുത്തിവയ്ക്കൽ ചികിത്സാ രീതിയായി നിർദേശിച്ച് ട്രംപ്; വിചിത്ര ആശയത്തിൽ അമ്പരന്ന് വിദഗ്ധർ [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]
സംസ്ഥാനത്ത് 45 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. കഴുകി അണുമുക്തമാക്കി ഉപയോഗിക്കാവുന്ന തരത്തിൽ തുണിയിലുണ്ടാക്കുന്ന മാസ്ക്കാണ് എസ്.എസ്.കെ തയാറാക്കുന്നത്. എസ്.എസ്.കെക്ക് കീഴിലുള്ള ഓരോ ബി.ആർ.സികളും 30,000 മാസ്ക് നിർമിക്കും. ആകെ168 ബി.ആർ.സികൾ വഴി 50 ലക്ഷത്തിലധികം മാസ്ക് ലക്ഷ്യമിടുന്നു.
advertisement
ഒരേ വലുപ്പത്തിൽ വ്യത്യസ്ത നിറങ്ങളിൽ കോട്ടൺ തുണിയിലാകും മാസ്ക് നിർമിക്കുക. തുണിയും മറ്റു സാധനങ്ങളും ബി.ആർ.സികളുടെ നേതൃത്വത്തിൽ വാങ്ങണം. ഒരു മാസ്ക്കിനുവേണ്ട സാധനം വാങ്ങുന്നതിന് പരമാവധി മൂന്നു രൂപ ചെലവഴിക്കാമെന്നാണ് നിർദേശം. മാസ്ക് മേയ് 15നകം തയാറാക്കി ഒാരോ സ്കൂളിനും ആവശ്യമായ എണ്ണം മേയ് 30നകം എത്തിക്കണം.
മാസ്ക് നിർമാണത്തിനുവേണ്ട തുക സൗജന്യ യൂനിഫോമിന് അനുവദിക്കുന്ന തുകയിൽനിന്ന് വിനിയോഗിക്കാം. മാസ്ക് തുന്നുന്നതിന് സമഗ്രശിക്ഷ ജീവനക്കാർ, സ്പെഷലിസ്റ്റ് അധ്യാപകർ, റിസോഴ്സ് അധ്യാപകർ, രക്ഷാകർത്താക്കൾ, സന്നദ്ധ പ്രവർത്തകർ, പൂർവ വിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കാമെന്നും എസ്.എസ്.കെ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.
advertisement
- കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തിത്തുണിയിലായിരിക്കും നിർമാണം.
- ഓരോ ബി.ആർ.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിർമിക്കണം.
- മുഖാവരണനിർമാണത്തിനുള്ള വസ്തുക്കൾ ബി.ആർ.സി. വാങ്ങണം
- മുഖാവരണ നിർമാണത്തിന് രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സേവനം തേടാം.
- മേയ് 30-നുള്ളിൽ സ്കൂളുകളിൽ മുഖാവരണം എത്തിക്കണം.
- സൗജന്യ യൂണിഫോമിനായുള്ള തുകയിൽ ഇതിന്റെ ചെലവ് വകയിരുത്തും
- മുഖാവരണനിർമാണത്തിനായി കൂട്ടംകൂടരുത്.
- വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നൽകിയാൽ അത് വകയിരുത്തണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 25, 2020 7:15 AM IST