Arrest | സ്പോർട്സ് കടയിൽ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വെച്ച പ്രതി പിടിയിൽ

Last Updated:

കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയാണ് വസ്ത്രം മാറുന്ന റൂമില്‍ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്.

കുമ്പള: സ്പോട്സ് കടയിൽ റൂം മാറുന്ന റൂമില്‍ ഒളിക്യാമറ വെച്ച പ്രതി പിടിയിൽ ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്റഫ്(ആസിഫ്) ആണ് പിടിയിലായത്. കഴിഞ്ഞദിവസം ബന്തിയോട്ടെ ഒരു സ്പോട്സ് കടയിലാണ് സംഭവം. ഈ കടയിലെ ജീവനക്കാരനാണ് പ്രതി. കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയാണ് വസ്ത്രം മാറുന്ന റൂമില്‍ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്.
ബന്ധുവിനൊപ്പം ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയ്ക്ക് വസ്ത്രം മാറുന്നതിനായി ജീവനക്കാരൻ കാണിച്ചു കൊടുത്ത സ്റ്റോറൂമിലേക്ക് പോവുകയായിരുന്നു. ജഴ്സി ഇടാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്ത് ക്യാമറ ഒൺചെയ്തുവെച്ച മൊബൈൽ ഫോൺ ശ്രദ്ധയില്‍പ്പെട്ടത്.
തുടർന്ന് പെൺകുട്ടി ഫോണുമായി ബന്ധുവിന്റെ അടുത്തെത്തി വിവരം പറഞ്ഞു. തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു. കുമ്പള എസ്ഐ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
advertisement
ഡ്രൈവിങ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറിപ്പിടിച്ച വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കൊല്ലം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ ഭാഗമായി വാഹമോടിക്കുന്നതിനിടെ പെൺകുട്ടിയെ കയറിപിടിച്ചെന്ന പരാതിയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം എംവിഐ എഎസ് വിനോദിനെയാണ് അന്വേഷണവിധേയമായി സസ്പെൻ‌ഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം 19നാണ് സംഭവം. വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തിൽ പോകുകയും പത്തനാപുരം- ഏനാത്ത് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ അതിക്രമം കാട്ടിയെന്നുമാണ് പരാതി.
advertisement
വാഹനത്തിൽ ഈ സമയം മറ്റാരുമില്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയിൽ നിന്നും മൊഴിയെടുത്ത പൊലീസ് അന്ന് ലൈസൻസ് നേടുന്നതിനായി വന്ന മറ്റുള്ളവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | സ്പോർട്സ് കടയിൽ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വെച്ച പ്രതി പിടിയിൽ
Next Article
advertisement
കൊല്ലത്ത് ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌
കൊല്ലത്ത് ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌
  • ആന്ധ്രയിൽ നിന്നും ട്രെയിനിൽ കഞ്ചാവ് കൊല്ലത്തേക്ക് എത്തിച്ച് ബസിൽ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.

  • തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി ഉൾപ്പെടെ നാലുപേരെ കുണ്ടറ ഏഴാംകുറ്റിയിൽ വെച്ച്‌ പൊലീസ് പിടികൂടി.

  • റൂറല്‍ ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

View All
advertisement