കൊല്ലത്ത് ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌

Last Updated:

ആന്ധ്രാ പ്രദേശിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊല്ലത്തേക്ക് എത്തിച്ച ശേഷം ബസില്‍ കുണ്ടറയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്

പിടിയിലായവർ
പിടിയിലായവർ
കൊല്ലം: ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ ബസിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത് എന്നിവരാണ് കുണ്ടറ ഏഴാംകുറ്റി ഇ എസ് ഐ ആശുപത്രിക്ക് സമീപത്തുവെച്ച്‌ പിടിയിലായത്.
ഇതും വായിക്കുക: കർണാടകയിൽ എസ്ബിഐ ബാങ്കിൽ വൻകൊള്ള: 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു; കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതം
ആന്ധ്രാ പ്രദേശിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊല്ലത്തേക്ക് എത്തിച്ച ശേഷം ബസില്‍ കുണ്ടറയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. റൂറല്‍ ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ഇതും വായിക്കുക: പ്രായപൂർത്തിയാകാത്ത മകൾ കുളിക്കുന്നത് പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത യുവാവിനെ കൊന്ന് ‍‍ഡ്രമ്മിലിട്ട് കത്തിച്ച് പിതാവ്
Summary: Four individuals, including a young woman, were arrested by the police after they were caught with 8 kg of cannabis that they transported by train. The individuals, identified as Lakshmi from Tiruppur, Tamil Nadu; Arun and Senil Raj from Charumoodu and Thamarakulam in Kollam; and Ranjith from Perumpuzha, were apprehended near the ESI Hospital in Ezhankutty, Kundara.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement