ഇന്റർഫേസ് /വാർത്ത /Crime / കിടക്കയില്‍ മൂത്രമൊഴിച്ചതിന് വളർത്തമ്മ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു

കിടക്കയില്‍ മൂത്രമൊഴിച്ചതിന് വളർത്തമ്മ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു

നാൽപ്പതുകാരിയായ സ്ത്രീയാണ് ഒൻപതു വയസ്സുള്ള പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേൽ‌പ്പിച്ചത്.

നാൽപ്പതുകാരിയായ സ്ത്രീയാണ് ഒൻപതു വയസ്സുള്ള പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേൽ‌പ്പിച്ചത്.

നാൽപ്പതുകാരിയായ സ്ത്രീയാണ് ഒൻപതു വയസ്സുള്ള പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേൽ‌പ്പിച്ചത്.

  • Share this:

ഇൻഡോർ: കിടക്കയിൽ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് ക്രൂരത. നാൽപ്പതുകാരിയായ സ്ത്രീയാണ് ഒൻപതു വയസ്സുള്ള പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേൽ‌പ്പിച്ചത്. ഇവർ ദത്തെടുത്ത കുട്ടിയെ തന്നെയാണ് ഉപദ്രവിച്ചത്.

കുട്ടിക്ക് പൊള്ളലില്‍ ഗുരുതരമായി പരിക്കേറ്റുവെന്നും തലമുടിയുള്‍പ്പെടെ പിഴുതെടുത്തുവെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോര്‍വാള്‍ പറഞ്ഞു. ശരീരത്ത് നഖം കൊണ്ടു മാന്തി മുറിഞ്ഞിട്ടുമുണ്ടെന്നും അവർ പറഞ്ഞു.

Also Read-ഡ്രൈവിങ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറിപ്പിടിച്ച വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കുട്ടിയുടെ അടുത്ത ബന്ധുവാണ് ദത്തെടുത്ത് വളര്‍ത്തിയിരുന്ന സ്ത്രീ. ഇവര്‍ക്കെതിരെ ഐപിസി 294, 323, 324, 506 വകുപ്പുകൾ പ്രകാരം കേസെടുത്തു. എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കുട്ടിയുടെ ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാരുമായി വിശദമായി സംസാരിച്ച ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്നും പൊലീസ് അറിയിച്ചു.

ഏഴുവയസുകാരനെ തലയണവച്ച് ശ്വാസം മുട്ടിച്ചുകൊന്നു; അമ്മ കസ്റ്റഡിയിൽ

കോഴിക്കോട്: അത്തോളിയിൽ കഴിഞ്ഞ ദിവസം ഏഴു വയസുകാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. യുവതിയായ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്.

കാപ്പാട് സൂപ്പി ക്കണ്ടി 'തുഷാര' യിൽ ഡാനിഷ് ഹുസൈൻ്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7). ആണ് മരിച്ചത്. ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാത്ഥിയാണ്. അമ്മ മാനസിക വെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന. ഇവരെ അത്തോളി പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Also Read-മൂന്നു വയസുകാരിയെ 13 വയസുകാരൻ ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം യുപിയിൽ

ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.

First published:

Tags: Crime