• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐഎസ് ബന്ധമാരോപിക്കുന്ന റിയാസ് കൊടുങ്ങല്ലൂരിലും എത്തിയതായി വെളിപ്പെടുത്തൽ

ഐഎസ് ബന്ധമാരോപിക്കുന്ന റിയാസ് കൊടുങ്ങല്ലൂരിലും എത്തിയതായി വെളിപ്പെടുത്തൽ

റിയാസും സംഘവും കൊടുങ്ങല്ലൂർ ലക്ഷ്യം വെച്ചിരുന്നോ എന്നാണ് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നത്.

riyas_aboobacker

riyas_aboobacker

  • News18
  • Last Updated :
  • Share this:
    ഐഎസ് ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്നതായി വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ജൂലായ് 15 മുതൽ 21 വരെ കൊടുങ്ങല്ലൂരിലെ പെയിന്റ് കടയിൽ റിയാസ് ജോലി ചെയ്തിരുന്നുവെന്ന‌ വെളിപ്പെടുത്തലുമായി കടയുടമയാണ് രംഗത്തെത്തിയിരിക്കുന്നത്.

    പെരുമാറ്റത്തിൽ ദുരൂഹത തോന്നിയതിനാൽ ഒരാഴ്ചയ്ക്ക് ശേഷം ഇയാളെ പിരിച്ചുവിട്ടുവെന്നാണ് കടയുടമയുടെ മൊഴി. പിന്നീട് അത്തർ വിൽപനക്കാരനായും റിയാസ് കൊടുങ്ങല്ലൂരിൽ തങ്ങിയിരുന്നതായി എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ റിയാസ് അബൂബക്കർ സംഘടനയുടെ കേരളത്തിലെ ചാവേറാണെന്നാണ് എൻ ഐ എ യുടെ കണ്ടെത്തൽ. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നത്...

    Also Read-ഐഎസ് ബന്ധം: കാസര്‍ഗോഡ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

    കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ 21 വരെ കൊടുങ്ങല്ലൂർ നാരായണ മംഗലത്തെ പെയിൻറ് കടയിൽ കാഷ്യറായി റിയാസ് ജോലി ചെയ്തിരുന്നുവെന്നാണ് കടയുടമ നജാഹ് ന്യൂസ് 18നോട് വ്യക്തമാക്കിയത്. കടയുടമയുടെ ബന്ധുവിന്റെ ഡ്രൈവറുടെ നിർദേശാനുസരണമാണ് റിയാസിനെ ജോലിക്കെടുത്തത്.. പെരുമാറ്റത്തിൽ ദുരൂഹത തോന്നിയതിൽ റിയാസിനെ പിരിച്ചുവിടുകയായിരുന്നു..അടുത്തള്ള പള്ളിയിൽ പോയാൽ മണിക്കൂറുകൾ അവിടെ ചെലവിടും.. മറ്റുസമയങ്ങളിൽ ഇയാൾ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു എന്നും ആരും കാണാതെ ഫോൺവിളിക്കുമായിരുന്നുവെന്നും കടയുടമ പറഞ്ഞു..

    പെയിൻറ് കടയിൽ നിന്ന് പറഞ്ഞ് വിട്ടതിന് ശേഷം റിയാസ് കൊടുങ്ങല്ലൂരിൽതന്നെ അത്തർ വിൽപനക്കാരനായി നടന്നു.. ദേശീയ പാതയ്ക്ക് സമീപവും ബസ് സ്റ്റാന്റ് പരിസരങ്ങളിലും ചേരമാൻ ജുമാ മസ്ജിദിന് സമീപവും ഇയാളെ കണ്ടവരുടെണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

    റിയാസും സംഘവും കൊടുങ്ങല്ലൂർ ലക്ഷ്യം വെച്ചിരുന്നോ എന്ന് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നു. റിയാസിനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.

    First published: