ദേഹത്തു തട്ടിയത് ചോദിച്ചതിന് 49കാരനെ കുത്തിക്കൊന്ന 36കാരന് ജീവപര്യന്തം തടവും പിഴയും

Last Updated:

രണ്ടാംപ്രതി അഷ്റഫ് ക്വാർട്ടേഴ്സിൽ എം രഞ്ജിത്തിനെ (27) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു

 പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂർ: നടന്നുപോകുമ്പോൾ ദേഹത്തുതട്ടിയത് ചോദിച്ചതിന്റെ പേരിൽ തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയെ (49) കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. അഴീക്കോട് പള്ളിക്കുന്നുമ്പ്രം അഷ്റഫ് ക്വാർട്ടേഴ്സിൽ പി സുകേഷിനെ (36) ആണ് കോടതി ശിക്ഷിച്ചത്.
പിഴയടച്ചാൽ തുക മരിച്ചയാളുടെ ആശ്രിതർക്ക് നൽകണമെന്നും ഇല്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. രണ്ടാംപ്രതി അഷ്റഫ് ക്വാർട്ടേഴ്സിൽ എം രഞ്ജിത്തിനെ (27) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. 2018 ഫെബ്രുവരി 24ന് രാത്രി 10നാണ് കേസിനാസ്പദമായ സംഭവം.
ഇതും വായിക്കുക: 'വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി'; യുവാവിന്റെ മരണത്തിൽ പെൺസുഹൃത്ത് കസ്റ്റഡിയിൽ
വളപട്ടണം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പെരിയ സ്വാമിയുടെ കൂടെ നടന്നു പോവുകയായിരുന്ന അയ്യേകണ്ണിന്റെ ദേഹത്ത് സുകേഷ് തട്ടി. അതേക്കുറിച്ചു ചോദിച്ചതിന്റെ വിരോധത്താൽ പെരിയസ്വാമിയെ അടിക്കുകയും ചവിട്ടുകയും ചെയ്തശേഷം കൈവശമുണ്ടായിരുന്ന കത്തിയെടുത്തു കുത്തിക്കൊന്നെന്നാണ് കേസ്.
advertisement
അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ ജോസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ രൂപേഷ് ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദേഹത്തു തട്ടിയത് ചോദിച്ചതിന് 49കാരനെ കുത്തിക്കൊന്ന 36കാരന് ജീവപര്യന്തം തടവും പിഴയും
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement