കൊല്ലം: അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. കണ്ണനല്ലൂർ ചേരീക്കോണത്താണ് സംഭവം. മാതാപിതാക്കൾക്കൊപ്പമായിരുന്ന കുഞ്ഞിനെ പുലർച്ചെ മൂന്നു മണിയോടെ അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്ന് എടുത്തു കൊണ്ട് പോവുകയായിരുന്നു.
രക്ഷിതാക്കൾ ഉറക്കത്തിലായിരുന്നു. ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പിടിക്കപ്പെടുമെന്നായപ്പോൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചയാൾ കുഞ്ഞിനെ വലിച്ചെറിഞ്ഞു. വീടിന് നൂറു മീറ്റർ മാറി പരിസരവാസി കണ്ടതിനെ തുടർന്നാണ് ഇയാൾ കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടതെന്നാണ് മൊഴി.
അടിവസ്ത്രം മാത്രം ധരിച്ചിരുന്ന ഇയാൾ ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛൻ ഷെഫീക് കൂലിപ്പണിക്കാരനാണ്. മറ്റൊരു കുട്ടി കൂടി ഇവർക്കുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
മനസാക്ഷിയെ ഞെട്ടിച്ച ദേവനന്ദയുടെ മരണം നടന്ന പ്രദേശം ഉൾക്കൊള്ളുന്ന കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ദേവനന്ദ കേസിൽ അന്വേഷം അവസാനിപ്പിച്ച മട്ടിലാണ് ലോക്കൽ പൊലീസ്. ദേവനന്ദയുടെ വീട്ടുകാർ ഇതുവരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. പൊലീൻ്റെ അന്തിമ റിപ്പോർട്ട് കാക്കുകയാണെന്ന് ദേവനയുടെ വീട്ടുകാർ പറയുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.