Covid 19| സംസ്ഥാനത്ത് ഒരു മരണം കൂടി: മരിച്ചത് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശിനി

Last Updated:

Covid Deaths in Kerala | പാലക്കാട് ജില്ലയിലെ ആദ്യ കോവിഡ് മരണം സംബന്ധിച്ച് മന്ത്രി എ.കെ.ബാലനാണ് സ്ഥിരീകരണം നൽകിയത്.

പാലക്കാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ചികിത്സയിലിരുന്ന പാലക്കാട് സ്വദേശിനി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. മെയ് 25ന് ചെന്നൈയിൽ നിന്ന് കേരളത്തിലെത്തിയ ഇവരെ കടുത്ത പനിയെതുടർന്ന് മെയ് 28നാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളും ഉണ്ടായിരുന്നു. ആദ്യ കോവിഡ് ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണത്തിന് ശേഷം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
advertisement
[NEWS]
പാലക്കാട് ജില്ലയിലെ ആദ്യ കോവിഡ് മരണം സംബന്ധിച്ച് മന്ത്രി എ.കെ.ബാലനാണ് സ്ഥിരീകരണം നൽകിയത്. കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിയായ മീനാക്ഷിയമ്മാളിന്‍റെ സംസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നു തന്നെ നടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നത്തെ മരണം ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ 12 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| സംസ്ഥാനത്ത് ഒരു മരണം കൂടി: മരിച്ചത് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശിനി
Next Article
advertisement
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
  • സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂലി പത്ത് മടങ്ങ് വർധിപ്പിച്ച് 530 മുതൽ 620 രൂപയാക്കി

  • സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് വിഭാഗങ്ങളായി വേതന ഘടന ഏകീകരിച്ച് പരിഷ്‌കരിച്ചു

  • വേതന വർധനവ് തടവുകാരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്ന് സർക്കാർ

View All
advertisement