കേരളത്തിൽ പടക്കം കടിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് ടാറ്റ ചെയർമാൻ രത്തൻ ടാറ്റ. മെയ് 27നാണ് പാലക്കാട് മണ്ണാർക്കാടിന് സമീപം തിരുവിഴാംകുന്നിൽ ഉള്ളിൽ പടക്കം ഘടിപ്പിച്ച പൈനാപ്പിൾ കഴിച്ച ആന പരിക്കേറ്റ് ചരിഞ്ഞത്. പൈനാപ്പിൾ ചവക്കുന്നതിനിടെ ഉള്ളിലുള്ള പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
"പടക്കം വെച്ച പൈനാപ്പിൾ ഉപയോഗിച്ച് നിരപരാധായായ ജീവിയെ കൊലപ്പെടുത്തിയതറിഞ്ഞ് ഞാൻ അതീവ ദുഃഖിതനാണ്.'' - രത്തൻ ടാറ്റ ട്വീറ്റ് ചെയ്തു. 'നിരപരാധികളായ മൃഗങ്ങൾക്ക് നേരെയുള്ള ഇത്തരം ക്രിമിനല്‍ നടപടികൾ കരുതിക്കൂട്ടിയുള്ള മനുഷ്യകൊലപാതകങ്ങളിൽ നിന്ന് ഭിന്നമല്ല.'- മൃഗസ്നേഹി കൂടിയായ രത്തൻ ടാറ്റ കുറിച്ചു. നീതി നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഗൗരവമായാണ് കാണുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.