വിവാഹ അഭ്യർഥന നിരസിച്ചതിൽ മനംനൊന്ത് ആത്മഹത്യശ്രമം; യുവാവ് ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറുത്തു
Last Updated:
പെൺകുട്ടിക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ അതിൽനിന്ന് പിൻമാറാൻ യുവാവ് നിർബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്നതോടെയാണ് ഇന്ന് പുലർച്ചെയോടെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്...
കട്ടപ്പന: വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഇടുക്കിയിൽ ലക്ഷദ്വീപ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം. എറണാകുളത്ത് സ്വകാര്യ സ്കൂളിൽ അധ്യാപകനായ തൻസീമ് അൽ മുബാറക്ക്(30) ആണ് പെരുവന്താനം തെക്കേമല നെടിയോരത്തുവെച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ കൊച്ചി പനമ്പള്ളി നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന തെക്കേമല കാരിവര സ്വദേശിനിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു.
എന്നാൽ പെൺകുട്ടിക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ അതിൽനിന്ന് പിൻമാറാൻ യുവാവ് നിർബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്നതോടെയാണ് ഇന്ന് പുലർച്ചെ തെക്കേമലയിലെത്തി യുവാവ് ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറുക്കാൻ ശ്രമിച്ചത്.
രാവിലെ ജോലിക്ക് പോയ തോട്ടം തൊഴിലാളികളാണ് ആറരയോടെ രക്തത്തിൽ കുളിച്ച നിലയിൽ തൻസീമ് അൽ മുബാറക്കിനെ കണ്ടെത്തിയത്. ഇയാളെ ഉടൻ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
advertisement
Location :
First Published :
July 01, 2019 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹ അഭ്യർഥന നിരസിച്ചതിൽ മനംനൊന്ത് ആത്മഹത്യശ്രമം; യുവാവ് ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറുത്തു


