കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ സൗദിയിലേക്ക് കടന്നു; തിരികെയെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി

ജനുവരി 15ന് ശേഷം ചൈനയില്‍ നിന്നെത്തിയവരായതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നിവര്‍.

News18 Malayalam | news18-malayalam
Updated: February 4, 2020, 3:52 PM IST
കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ സൗദിയിലേക്ക് കടന്നു; തിരികെയെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി
coronavirus
  • Share this:
കോഴിക്കോട്: കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ കഴിഞ്ഞദിവസം സൗദിയിലേക്ക് കടന്നതോടെ തിരികെ നാട്ടിലെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ചൈനയില്‍ നിന്ന് കോഴിക്കോടെത്തിയവരാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ച് സൗദിയിലേക്ക് കടന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ പറഞ്ഞു.

ജനുവരി 15ന് ശേഷം ചൈനയില്‍ നിന്നെത്തിയവരായതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നിവര്‍. 310 പേരാണ് കോഴിക്കോട് കോഴിക്കോട് ജില്ലയില്‍ കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60 പേരും കോര്‍പറേഷന്‍ പരിധിയിലാണ് കഴിയുന്നത്.അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത മാക്കാനൊരുങ്ങിയിരിക്കുകയാണ്  കോഴിക്കോട് കോര്‍പറേഷന്‍. അടിയന്തര കൗണ്‍സില്‍ ചേര്‍ന്നാണ് തീരുമാനം.

Also Read- കൊറോണ ഭീതി; കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക

ഓാരോ വാര്‍ഡിലും അതത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണ സമിതിയുണ്ടാക്കും. നിപ കാലത്തെ പ്രതിരോധ സംവിധാനങ്ങള്‍ തന്നെ കൊറോണയ്ക്കും അവലംബിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. കോഴിക്കോട് നാലു പേര്‍ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.  നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കാനാണ് സമിതിയുടെ തീരുമാനം. നഗരപരിധിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
First published: February 4, 2020, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading