ഇന്റർഫേസ് /വാർത്ത /Crime / Video| ഒരേ ബൈക്കിലെത്തി; ബാഗില്‍നിന്ന് വാളെടുത്ത് കഴുത്തില്‍ വെട്ടി; ഗുണ്ടാനേതാവ് കൗൺസിലറുടെ വീട്ടിൽ ഓടിക്കയറി

Video| ഒരേ ബൈക്കിലെത്തി; ബാഗില്‍നിന്ന് വാളെടുത്ത് കഴുത്തില്‍ വെട്ടി; ഗുണ്ടാനേതാവ് കൗൺസിലറുടെ വീട്ടിൽ ഓടിക്കയറി

സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

കഴുത്തിൽ വെട്ടേറ്റ ശരത് ലാൽ ഉടൻ തന്നെ കുതറി മാറി സമീപത്തെ കൗണ്‍സിലറുടെ വീട്ടിലേക്ക് ഓടിക്കയറി.

  • Share this:

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാനേതാവ് ശരത് ലാലിന് നടുറോഡിൽ വെട്ടേറ്റു. ശ്രീകാര്യത്ത് വെച്ചാണ് വെട്ടേറ്റത്. സമീപത്തുള്ള കൗണ്‍സിലറുടെ വീട്ടില്‍ ഓടിക്കയറിയാണ് ശരത് ലാൽ രക്ഷപ്പെട്ടത്. ശരത് ലാലിനൊപ്പം ബൈക്കിൽ വന്നിറങ്ങിയ ദീപു ശരത് ലാലിനെ വെട്ടുന്നത് സിസിടി ദൃശ്യങ്ങളിൽ വ്യക്തമാണ്.

Also Read- യുപിയിൽ മൂന്ന് വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു

വാക്കുതർക്കത്തിനു ശേഷം ശരത് ലാൽ വേഗത്തിൽ നടന്നു പോകുന്നതും തിരിച്ചു നടന്നു വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരിച്ചു നടന്നു വരുന്ന വഴി പ്രകോപിതനായ ദീപു തോളിലുണ്ടായിരുന്ന ബാഗിൽ നിന്ന് വാളെടുത്താണ് വെട്ടിയത്.

Also Read- ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കഴുത്തിൽ വെട്ടേറ്റ ശരത് ലാൽ ഉടൻ തന്നെ കുതറി മാറി സമീപത്തെ കൗണ്‍സിലറുടെ വീട്ടിലേക്ക് ഓടിക്കയറി. അയൽവാസികളെത്തി ദീപുവിനെ തടയാൻ ശ്രമിച്ചുവെങ്കിലും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.

First published:

Tags: Cctv visual, Sreekaryam, Thiruvananthapuram