പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി മലപ്പുറം ചാലിയാറിൽ തെളിവെടുപ്പ് നടത്തി
- Published by:Arun krishna
- news18-malayalam
Last Updated:
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ചാക്കിലാക്കി കാറിൽ കൊണ്ടുവന്ന് എടവണ്ണ പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി
മൈസൂർ സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊല ചെയ്യപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു, ചാലിയാർ പുഴയുടെ എടവണ്ണ ഭാഗത്താണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. മുഖ്യ പ്രതി ഷൈബിൻ അഷറഫ്, ഇയാളുടെ ഡ്രൈവറും പ്രതിയുമായ നിഷാദ് എന്നിവരെയാണ് രാവിലെ 10.30തോടെ തെളിവെടുപ്പിനായി എടവണ്ണ സീതി ഹാജി പാലത്തിലെത്തിച്ചത്.
ഡി.വൈ.എസ്.പി സാജു കെ എബ്രാഹം, നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ,പി.വിഷ്ണു ,എടവണ്ണ പോലീസ് ഇൻസ്പെക്ടർ, അബ്ദുൾ മജീദ്, തിരുവാലി ഫയർഫോഴ്സ് യൂണിറ്റ് വിരലടയാള വിദഗ്ധർ,എന്നിവരുടെേ നേതൃത്വത്തിൽ ആണ് തെളിവെടുപ്പ്. വൻ സുരക്ഷ സന്നാഹങ്ങളോടെ ബോട്ടുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തി ആണ് മൃതദേഹാവശിഷ്ടത്തിനായി തെരച്ചിൽ നടത്തുന്നത്,
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ചാക്കിലാക്കി കാറിൽ കൊണ്ടുവന്ന് എടവണ്ണ പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് തെളിവെടുപ്പ് തുടങ്ങിയത്. പാലത്തിന്റെ മൂന്നാം തൂണിന് സമീപമാണ് മൃതുദേഹം തള്ളിയതെന്ന് മുഖ്യ പ്രതി ഷൈബിൻ അഷറഫ് പറഞ്ഞു, മൃതദേഹം തളളിയ ഭാഗം ഷൈബിൻ പോലീസിന് കാണിച്ചുകൊടുത്തു, വിരലടയാള വിദഗ്ധർ പാലത്തിന് താഴെ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. തെരച്ചിലിനായി ഫയർഫോഴ്സിന്റെ ഉൾപ്പെടെ മൂന്ന് ബോട്ടുകളും സ്ഥലത്ത് എത്തിച്ചു .
advertisement
Also Read- മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകം; അഞ്ച് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
നാളെ ( ശനിയാഴ്ച ) ഈ ഭാഗത്ത് നാവികസേനയുടെ തിരച്ചിലും നടക്കും.മുഖ്യ പ്രതി ഷൈബിൻ അഷറഫ്, ബത്തേരി കൈപ്പൻഞ്ചേരി സ്വദേശിയും ഷൈബിന്റെ മാനേജരുമായ ശിഹാബുദ്ദീനും, നിഷാദുമാണ് 7 ദിവസത്തേക്ക് നിലമ്പൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്, ഷാബാ ഷെരീഫിനെ മൈസൂരിലെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുവന്ന ശിഹാബുദ്ദീനെ ഇന്നലെ ഷാബാ ഷെരീഫിന്റെ മൈസൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
advertisement
അതിന് തലേദിവസം വയനാട്ടിലും കൊണ്ടുപോയി തെളിവെടുപ്പ് നടപടികൾ പൂർത്തീകരിച്ചിരുന്നു. പ്രതികളുമായി പോലീസ് തെളിവെടുപ്പിന് എത്തുമെന്ന വിവരത്തെ തുടർന്ന് എടവണ്ണയിൽ വലിയ ജനക്കൂട്ടമാണ് എത്തി ചേർന്നത്.
കേസിൽ ആകെ 9 പ്രതികൾ ആണ് ഉള്ളത്. ഇനി പിടികൂടാനുള്ള 5 പേർക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), കൂത്രാടന്‍ മുഹമ്മത് അജ്മല്‍ ( 30) വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീക്ക് (28) എന്നിവര്‍ക്കു വേണ്ടിയാണ് പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് പ്രതികള്‍.
അതേ സമയം ഒളിവിലുള്ള പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട് . 2019 ഓഗസ്റ്റിൽ മൈസൂരിൽ നിന്നും തട്ടിക്കൊണ്ടു വന്ന മൂലക്കുരു ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ 2020 ഒക്ടോബറിൽ തടങ്കലിൽ വച്ച് ഷൈബിൻ അഷ്റഫ് മർദിച്ചു കൊന്നു എന്നാണ് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ നൗഷാദ് പോലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം കഷ്ണങ്ങൾ ആക്കി മുറിച്ച് വെട്ടിയരിഞ്ഞ് പുഴയിൽ തള്ളി എന്നുമായിരുന്നു നൗഷാദിന്റെ വെളിപ്പെടുത്തൽ .
Location :
First Published :
May 20, 2022 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി മലപ്പുറം ചാലിയാറിൽ തെളിവെടുപ്പ് നടത്തി