അറിയപ്പെടുന്ന സംവിധായകനും, നടിയുടെ ഭർത്താവും; ഈശ്വരന് മുന്നിൽ സാധാരണക്കാരൻ; തിരുവണ്ണാമലൈ ക്ഷേത്രത്തിൽ നിന്നും

Last Updated:
താരമായാലും പ്രശസ്തരായാലും ഈശ്വരന് മുന്നിൽ എല്ലാവരും സാധാരണക്കാർ മാത്രം. ഇതാ അതിനുദാഹരണമായി ഒരാൾ കൂടി
1/6
എത്ര വലിയ താരമായാലും പ്രശസ്തരായാലും ഈശ്വരന് മുന്നിൽ എല്ലാവരും സാധാരണക്കാർ മാത്രം. ഇതാ അതിനുദാഹരണമായി ഒരാൾ കൂടി. അറിയപ്പെടുന്ന സംവിധായകനും പ്രശസ്ത നടിയുടെ ഭർത്താവുമാണ് എന്നിരുന്നാലും തീർത്തും സാധാരണക്കാരിൽ സാധാരണക്കാരനായി ക്ഷേത്ര മുറ്റത്ത് സാഷ്‌ടാംഗം പ്രണമിക്കുകയാണ് ഇദ്ദേഹം. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലുമെത്തി. പണ്ടൊരിക്കൽ ശബരിമലയിൽ ദർശനപുണ്യം തേടിയും ഇദ്ദേഹം ഇത്തരത്തിൽ ഒരു തീർത്ഥയാത്ര പോയിരുന്നു. സിനിമയിൽ വരും മുൻപ് ഒരിടത്തരം കുടുംബത്തിൽ ജനിച്ചുവളർന്നതിന്റെ എളിമ അദ്ദേഹം ഇന്നും നിലനിർത്തിപ്പോരുന്നുണ്ട് (ചിത്രം: galatta.com)

advertisement
2/6
സംവിധായകനും നടി നയൻ‌താരയുടെ ഭർത്താവുമായ വിഗ്നേഷ് ശിവനെയാണ് നിങ്ങൾ കണ്ടത്. തമിഴ്നാട്ടിലെ അതിപ്രശസ്തമായ തിരുവണ്ണാമലൈ ക്ഷേത്രത്തിലാണ് അദ്ദേഹം. 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന പുതിയ ചിത്രം തിയേറ്ററിൽ എത്തും മുൻപേ അനുഗ്രഹം തേടിക്കൊണ്ടുള്ള യാത്രയാണിത്. വിഗ്നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. നയൻ‌താര, വിഗ്നേഷ് ശിവൻ ദമ്പതികളുടെ റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയും സെവൻ സ്ക്രീൻ സ്റ്റുഡിയോയും സംയുക്തമായി ചേർന്നുള്ള നിർമിതിയാണ് ഈ ചിത്രം (തുടർന്ന് വായിക്കുക) -ചിത്രം: galatta.com-

3/6
മക്കളായ ഉയിരിനും ഉലകിനും ഭാര്യ നയൻതാരയ്ക്കും ഒപ്പം വിഗ്നേഷ് ശിവൻ നടത്താറുള്ള യാത്രകളും മറ്റും പാപ്പരാസി ലോകത്തിന്റെ ഇഷ്‌ടവിഷയമാണ്. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി നയൻതാര കുഞ്ഞുങ്ങളെയും കൊണ്ട് ഏറെക്കാലം ഹൈദരാബാദിൽ ആയിരുന്നു. അതിനാൽ, ഈ ഓണത്തിന് ഇരുവരുമൊന്നിച്ചുള്ള ആഘോഷം ഒന്നും കണ്ടതുമില്ല. ഓണശേഷം മക്കളെയും കൊണ്ട് നയൻ‌താര എയർപോർട്ടിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വൈറലായി മാറി. സാധാരണഗതിയിൽ കൊച്ചിയിലെ നയൻസിന്റെ അമ്മ ഓമനയ്ക്കും അച്ഛൻ കുര്യനുമൊപ്പം മക്കളുമായി ഓണവും ക്രിസ്തുമസും ആഘോഷിക്കുന്ന പക്ഷക്കാരാണ് താരദമ്പതികൾ

4/6
ഉയിരും ഉലകവും അമ്മൂമ്മയുടെ പ്രിയപ്പെട്ട കൊച്ചുമക്കളാണ്. ഇരട്ടക്കുട്ടികളായ ഇവരുടെ മൂന്നാം പിറന്നാൾ അടുത്തിടെ ആഘോഷിച്ചിരുന്നു. മുൻ വർഷങ്ങളെ പോലെ ആഡംബര ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ നയൻ‌താരയോ വിഗ്നേഷ് ശിവനോ എവിടെയും പോസ്റ്റ് ചെയ്തില്ല. പകരം, ഒരു തീം കേക്കിന്റെ ചിത്രം മാത്രമാണ് പേജിൽ എത്തിച്ചേർന്നത്. ഇരുവരും സറഗസി എന്ന് വിൽക്കപ്പെടുന്ന വാടക ഗര്ഭധാരണത്തിലൂടെ പിറന്ന കുഞ്ഞുങ്ങളാണ്. നയൻ‌താര, വിഗ്നേഷ് ശിവൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്കുള്ളിലാണ് മക്കളുടെ ജനനം

5/6
ഈ മാസം റിലീസ് ചെയ്യാൻ വച്ചിരുന്ന ചിത്രമാണ് വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത 'ലവ് ഇൻഷുറൻസ് കമ്പനി'. പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക. 'ഡൂഡ്' എന്ന സിനിമയുമായി ബോക്സ് ഓഫീസിൽ നടക്കാൻ സാധ്യതയുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനായി 'ലവ് ഇൻഷുറൻസ് കമ്പനി' ഡിസംബർ മാസത്തേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്. എസ്.ജെ. സൂര്യയാണ് ഈ സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക

6/6
ഇക്കഴിഞ്ഞ ദിവസം നയൻ‌താരയും വിഗ്നേഷ് ശിവനും ഒന്നിച്ചഭിനയിച്ച പരസ്യചിത്രം പുറത്തിറങ്ങിയിരുന്നു. ഇത് മികച്ച പ്രതികരണം നേടി. സിനിമകളുമായി തിരക്കിലാണ് നയൻ‌താര ഇപ്പോൾ. ഇതിൽ രണ്ടെണ്ണം മലയാള ചിത്രങ്ങൾ എന്ന പ്രത്യേകതയുണ്ട്. നിവിൻ പോളി നായകനായ 'ഡിയർ സ്റ്റുഡന്റസ്' ആണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിൽ ഒന്ന്. നയൻ‌താര ഇതിനു മുൻപ് മലയാളത്തിൽ അഭിനയിച്ച ഗോൾഡ് അത്രകണ്ട് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നില്ല. മറ്റൊന്ന് മമ്മൂട്ടിയും മോഹൻലാലും വേഷമിടുന്ന 'പേട്രിയറ്റ്' ആണ്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരുന്നു

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement