Highway robbery | ഹൈവേ റോബറി: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ

Last Updated:

മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം

അരുൺ അജിത്ത്
അരുൺ അജിത്ത്
കൊച്ചി: ആലുവ ഹൈവേ റോബറി കേസിൽ (Highway Robbery case) ഒരാൾ പിടിയിൽ. ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ കൊട്ടാരക്കര ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്തിനെ ആലുവ പോലീസ് പിടികൂടി.
മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറിൽ പതിനഞ്ച് ചാക്കോളം ഹാൻസ് ആയിരുന്നുവെന്നാണ് സൂചന.
ബാംഗ്ലൂരിൽ നിന്ന് മൊത്തമായി വാങ്ങി ആലുവയിൽ വിൽപ്പനയ്ക്ക് എത്തിച്ചപ്പോഴാണ് തട്ടിക്കൊണ്ട് പോയതെന്ന് കരുതുന്നു. പ്രവാസിയുടെ ഉടമസ്ഥതയിലുളളതാണ് കാർ. വർക്കലയിൽ ഒരു റിസോർട്ട് വാടകയ്ക്ക് എടുത്തു നടത്തുകയാണ് അരുൺ അജിത്. ഇയാളുടെ റിസോർട്ടിന് സമീപത്തു നിന്നുമാണ് കാർ കണ്ടെടുത്തത്.
advertisement
കഞ്ചാവ് കേസുൾപ്പെടെയുളള കേസുകളിലെ പ്രതിയാണ് ഇയാൾ. മറ്റു പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എസ്.എച്ച്.ഒ. എൽ. അനിൽകുമാർ, എസ്.ഐമാരായ പി.എസ്. ബാബു, എം.എസ്. ഷെറി സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.ബി. സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Also read: മാലമോഷണത്തിനായി ഗുജറാത്തില്‍ നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലെത്തി; യുവാവ് പിടിയിൽ
ബെംഗളൂരു: ഗുജറാത്തില്‍ നിന്ന് വിമാനത്തില്‍ ബെംഗളൂരുവിലെത്തി (Bengaluru) മാല മോഷണം (snatch chains) നടത്തിവന്ന യുവാവ് പിടിയില്‍ അഹമ്മദാബാദ് സ്വദേശി ഉമേഷ് കാതികിനെ (26) ആണ് ബെംഗളൂരു പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് പോലീസ് അറസ്റ്റ്‌ചെയ്തത്. ആഡംബരജീവിതം നയിക്കുന്നതിനും ഭാര്യയ്ക്ക് ചെലവിനുനല്‍കുന്നതിനുമായിട്ടാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
advertisement
ഗുജറാത്തില്‍ ചെറുകിട മോഷണങ്ങള്‍ നടത്തി പണം കണ്ടെത്തിയാണ് പ്രതി ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് എടുക്കുന്നതിനുള്ള തുക സമ്പാദിച്ചത്.  ഒന്നിലധികംതവണ ഇയാള്‍ വിമാനമാര്‍ഗം നഗരത്തിലെത്തിയിരുന്നതായും പോലീസ് പറയുന്നു.ബെംഗളൂരുവില്‍ മോഷണം നടത്തുന്നതിന് ഇയാളുടെ ചില സുഹൃത്തുക്കളുടെ സഹായം ഇയാള്‍ക്ക് ലഭിച്ചതായാണ് വിവരം.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നഗരത്തിലെ സി.കെ. അച്ചുകാട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വഴിയാത്രക്കാരായ മൂന്നു സ്ത്രീകളുടെ മാല ബൈക്കിലെത്തിയ പ്രതി പിടിച്ചുപറിച്ചത്. നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കായതിനാല്‍ മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ല.
Summary: Accused in highway robbery case in Aluva lands police net. On March 31, the incident occurred when Ponnani native Sajeer was blocked midway near Companypadi. He waylaid and physically assaulted before the accused whisked away with the car he was travelling  
മലയാളം വാർത്തകൾ/ വാർത്ത/Crime/
Highway robbery | ഹൈവേ റോബറി: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement