പെരിയ ഇരട്ട കൊലക്കേസ് ; മുന്‍ എംഎല്‍എയടക്കമുള്ള മുഴുവന്‍ പ്രതികളും നാളെ സിബിഐ കോടതിയില്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
മുന്‍ എംഎല്‍എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ അടക്കം 24 പ്രതികളാണുള്ളത്.
കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളും നാളെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാകും. മുന്‍ എംഎല്‍എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ അടക്കം 24 പ്രതികളാണുള്ളത്. ഇതില്‍ 16 പേര്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കേസില്‍ കെ വി കുഞ്ഞിരാമന്‍, പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.വി.ഭാസ്‌ക്കരന്‍, ഗോപന്‍ വെളുത്തോളി രാഘവന്‍ വെളുത്തോളി, സന്ദീപ് എന്നിവരെ പ്രതിചേര്‍ത്ത് സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. കോടതിയില്‍ ഹാജരാവാന്‍ കഴിഞ്ഞ 9 ന് എറണാകുളം സിജെഎം കോടതി നോട്ടീസ് നല്‍കിയിരുന്നു സിബിഐ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു, സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, ശാസ്താ മധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവര്‍ ജയിലിലാണ്. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പ്രതികളില്‍ 11 പേര്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
ഒന്നാം പ്രതി പീതാംബരന്‍, സജി വര്‍ഗീസ്, വിജിന്‍.ശ്രീരാഗ്, അശ്വിന്‍ സുരേഷ്, രജ്ഞിത് മുരളി പ്രദീപ്, സുഭീഷ്, മണി ആക്കോട്, അനില്‍ എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കേസില്‍ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍ മണി എന്നിവര്‍ നേരത്തെ ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. പ്രതികളില്‍ പുറത്തുള്ള കെ.വി.കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌ക്കരന്‍ വെളുത്തോളി, സന്ദീപ്.ഗോപന്‍ എന്നിവരും. നേരത്തെ ജാമ്യത്തിലിറങ്ങിയ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍, മണി എന്നിവര്‍ നാളെ നേരിട്ട് ഹാജരാകണം.
advertisement
ജയിലിലുള്ള 16 പ്രതികളെ ജയില്‍ സൂപ്രണ്ടുമാര്‍ സിജെഎം കോടതിയില്‍ ഹാജരാക്കണം. പ്രതികള്‍ക്ക് കുറ്റപത്രം കോടതി വായിച്ചു കേള്‍പ്പിക്കും. എന്നാല്‍ കുഞ്ഞിരാമനുള്‍പ്പടെ അവസാനം പ്രതി ചേര്‍ത്ത അഞ്ചു പേരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നായിരുന്നു നേരത്തെ സി ബി ഐ കോടതിയില്‍ പറഞ്ഞത്. നോട്ടീസ് നല്‍കി വിളിപ്പിച്ച് അറസ്റ്റ് ചെയ്യില്ലെന്ന നിഗമനത്തിലാണ് സി പി എമ്മും. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന നിയമോപദേശവും പ്രതികള്‍ക്ക് ലഭിച്ചിരുന്നു.
Location :
First Published :
December 14, 2021 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെരിയ ഇരട്ട കൊലക്കേസ് ; മുന്‍ എംഎല്‍എയടക്കമുള്ള മുഴുവന്‍ പ്രതികളും നാളെ സിബിഐ കോടതിയില്‍