ലൈംഗിക പീഡന പരാതിയിൽ നടൻ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചതായാണ് നടിയും മോഡലുമായ എറണാകുളം സ്വദേശിയുടെ പരാതി
കൊച്ചി: വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും അവതാരകനും എബിസി മലയാളം യുട്യൂബ് വാർത്താചാനൽ എം ഡിയുമായ അടൂർ കടമ്പനാട് നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടിക്കെതിരെ (42) കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തത്.
എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചതായാണ് നടിയും മോഡലുമായ എറണാകുളം സ്വദേശി നോർത്ത് പൊലീസിന് നവംബർ 24ന് പരാതി നൽകിയത്. യുട്യൂബ് ചാനലിൽ ടോക്‌ഷോ നടത്താൻ പോയപ്പോഴാണ് യുവതി ഗോവിന്ദൻകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹവാഗ്‌ദാനം നൽകിയ നടൻ, യുവതിയെ എറണാകുളത്തെ വാടകവീട്ടിൽവച്ച് മെയ് മാസത്തിൽ രണ്ടുതവണ പീഡിപ്പിച്ചതായാണ് പരാതി. സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിൽവച്ചും രണ്ടുതവണ പീഡിപ്പിച്ചു.
Also Read- ജ്യൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർത്ഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവ്
advertisement
വിവാഹവാഗ്‌ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ നടൻ മർദിച്ചതായും പരാതിയിലുണ്ട്. കാറിനുള്ളിൽവച്ച് തമ്മനംമുതൽ കലൂർ എത്തുംവരെ മർദിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇൻഫോപാർക്ക് പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലാ സെഷൻസ് കോടതിയിൽനിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ഹർജിയിൽ ഹൈക്കോടതി ഗോവിന്ദൻകുട്ടിക്ക് നോട്ടീസ് അയച്ചു.
Location :
First Published :
December 24, 2022 2:30 PM IST


