ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; റോക്കിയും നിശാന്തും വൻ ക്രിമിനലുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കിൽ രണ്ടംഗ സംഘം പിൻതുടർന്നു. വേഗതയിൽ പോയ സുബിനെയെ പിൻതുടർന്നവർ തലക്കടിക്കുക ആയിരുന്നു. അടിയുടെ ആഘാതത്തിൽ വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.
കൊല്ലം: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ചവർ കവർന്നത് നിരവധി വാഹനങ്ങളും സ്വർണവും. കേസിലെ പ്രതികളായ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിഷാന്ത് എന്നിവരെ കൊല്ലം കമ്മീഷണറുടെ പ്രത്യേക സംഘമാണ് ഇന്ന് സിനിമാ സ്റ്റൈലിൽ പിടികൂടിയത്.
കഴിഞ്ഞ ഇരുപതാം തിയതി അർധരാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ആയ യുവതിയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പോലീസ് വിമർശനവും നേരിട്ടിരുന്നു. ഒടുവിൽ എട്ടു ദിവസങ്ങൾക്ക് ശേഷം പ്രതികളെ പോലീസ് കണ്ടെത്തി. കൊല്ലം നഗരത്തിലെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
തൃക്കുന്നപുഴയിൽ യുവതിയെ ആക്രമിച്ചതും ചോദ്യം ചെയ്യലിനിടെ ഇരുവരും സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കൽ അടക്കം സ്ഥിരം മോഷണക്കേസിലെ പ്രതികളാണ് പിടിയിലായവർ. വിവിധ ജില്ലകളിൽ നിന്ന് അൻപതിലേറെ ബൈക്കുകൾ മാത്രം കവർന്നതായാണ് സൂചന. ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങൾ കവർന്നത് ഇവരാണെന്നും കരുതുന്നു. ഏറ്റവും ഒടുവിൽ എറണാകുളത്തെ മോഷണശേഷം കടന്ന റോക്കി റോയിയെ കൊല്ലത്ത് ബസ് തടഞ്ഞ് നിർത്തിയാണ് പിടികൂടിയത്.
advertisement
നിശാന്തിനെ കഠിനംകുളത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും ഇരുവർക്കുമെതിരെ കേസുകളുണ്ട്. മോഷണമുതൽ വിറ്റ് കിട്ടുന്ന പണം ഉപയോഗിച് ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലത്തെ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നാകും തൃക്കുന്നപുഴയിലെ കേസിൽ പോലീസിന്റെ നീക്കം.
Also see- ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതരായ യുവതികൾ ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ചു പോയതിന് കേസ്
advertisement
ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ കവർച്ചാ ശ്രമത്തിന് ശേഷം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം നേരത്തെ രംഗത്തു വന്നിരുന്നു. സുബിന ആക്രമിക്കപ്പെട്ട് പൊലീസ് വാഹനത്തിന്‍റെ മുന്നിലേക്ക് വീണിട്ടും ഉടൻ പ്രതികളെ പിൻതുടരാനോ സുബിനയെ ആശുപത്രിയിലെത്തിക്കാനോ പോലും പൊലീസ് ശ്രമിച്ചില്ലെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇന്നത്തെ ഡ്യൂട്ടി അവസാനിക്കാറായെന്നും നാളെ പരിശോധിക്കാമെന്നുമാണ് പൊലീസ് വ്യക്തമാക്കിയതെന്നും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സ്റ്റേഷനിലെത്തി മൊഴി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും ഭർത്താവാണ് അന്ന് ആരോപണം ഉന്നയിച്ചത്.
advertisement
പരാതിക്കടിസ്ഥാനമായ സംഭവം ഇങ്ങനെയാണ്- വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്‍റായ സുബിന രാത്രി കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് അർധരാത്രിയോടെയാണ് മടങ്ങിയത്. തീരദേശ റൂട്ടായ തോട്ടപ്പള്ളി പല്ലന റൂട്ടിലൂടെയായിരുന്നു മടക്കം. ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കിൽ രണ്ടംഗ സംഘം പിൻതുടർന്നു. വേഗതയിൽ പോയ സുബിനെയെ പിൻതുടർന്നവർ തലക്കടിക്കുക ആയിരുന്നു. അടിയുടെ ആഘാതത്തിൽ വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.
സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാനായി ശ്രമിച്ച അക്രമികൾ അതില്ലെന്ന് മനസിലാക്കിയതോടെ യുവതിയെ ഇരുചക്രവാഹനത്തിന്റെ നടുവിലിരുത്തി കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചു. വാഹനം പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് അവർ രക്ഷപെട്ടത്.തുടർന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി.
advertisement
കോവിഡ് മരണം സംഭവിച്ച വീടായിരുന്നതിനാൽ അവിടെ ആരുമില്ലായിരുന്നു. തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും രക്ഷ ഉണ്ടായിരുന്നില്ല. ആഭരണം ഇല്ല എന്ന് മനസിലാക്കിയ അക്രമികൾ പിന്നെ സുബിനയെ കടത്തിക്കൊണ്ട് പോകാനായി ശ്രമം. ഇരുചക്രവാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി.
പിടിവലിക്കിടയിൽ പട്രോളിംഗിനായി എത്തിയ പൊലീസ് ജീപ്പിന് മുന്നിലേക്ക് യുവതി വീണതോടെ അക്രമികൾ രക്ഷപ്പെടുക ആയിരുന്നു.
തലനാരിഴയ്ക്കാണ് യുവതി മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ബന്ധുക്കളുടെ കൈകളിൽ എത്തയത്.
ആക്രമണത്തിന്‍റെ ഭാഗമായി കാലുകളിൽ മുറിവ് സംഭവിച്ചിരുന്നു. പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിൽ ബന്ധുക്കൾ തന്നെയാണ് സുബിനയെ എത്തിച്ചത്.
Location :
First Published :
September 29, 2021 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; റോക്കിയും നിശാന്തും വൻ ക്രിമിനലുകൾ