Vijay Babu | വിജയ് ബാബുവിന് തിങ്കളാഴ്ച നിർണായകം; മുൻകൂർ ജാമ്യത്തിനെതിരെ മുഴുവൻ തെളിവുകളും സമർപ്പിച്ചതായി പോലീസ്
- Published by:user_57
- news18-malayalam
Last Updated:
Police submit documents against pre-arrest bail plea of Vijay Babu | നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഏത് രാജ്യത്തെന്ന് വ്യക്തമായിട്ടുണ്ടെന്ന് കമ്മീഷണർ
കൊച്ചി: പീഡന പരാതി ഉയർന്നതിനെ തുടർന്ന് വിദേശത്ത് ഒളിവിൽ പോയ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് (Vijay Babu) ഈ വരുന്ന തിങ്കളാഴ്ച (മെയ് 23) നിർണായകം. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. ഇതിന്റെ തീരുമാനം അനുസരിച്ചായിരിക്കും കേസിലെ തുടർ നടപടികൾ. പോലീസും ഹൈക്കോടതിയുടെ തീരുമാനമാണ് കാത്തിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനെതിരെ മുഴുവൻ തെളിവുകളും സമർപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഏത് രാജ്യത്തെന്ന് വ്യക്തമായിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. 24നകം കീഴടങ്ങിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനായിരുന്നു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. ഇതിനിടയിലാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഇതോടെ വിധി വരാൻ കാത്തു നിൽക്കാൻ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടി വരികയായിരുന്നു.
നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് കടന്നതായാണ് വിവരം. ഇത് അമേരിക്കയിലെ ജോർജിയ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. വിജയ് ബാബുവിൻ്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് ദുബയിൽ നിന്നും മുങ്ങിയത്.
advertisement
പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഈ മാസം 24നുള്ളിൽ ഹാജരായില്ലെങ്കിൽ റെഡ് കോർണർ പുറപ്പെടുവിക്കുവാനാണ് പൊലീസ് നീക്കം.
അതേസമയം, തന്റെ മകനെതിരെ വ്യാജ പീഡന പരാതി ചമച്ചതാണെന്ന് വിജയ് ബാബുവിന്റെ അമ്മ പരാതി നൽകി രംഗത്തെത്തിയിരുന്നു. യുവനടിയുടെ പരാതിയെതുടർന്നാണ് വിജയ് ബാബുവിനെതിരെ കേസ് എടുത്തത്. എറണാകുളം കേന്ദ്രീകരിച്ച സിനിമാ സംഘമാണ് ഇതിനു പിന്നിലെന്ന് അമ്മ മായാ ബാബു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായും പരാതിയിൽ പരാമർശമുണ്ട്. ഇതിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മായാ ബാബുവിന്റെ പരാതി.
advertisement
മാർച്ച് 13 മുതൽ ഒരു മാസത്തോളം കൊച്ചിയിൽ വച്ച് വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. എറണാകുളം സൗത്ത് പോലീസ് കേസെടുത്തതിനെ തുടർന്ന് ഏപ്രിൽ 22 ന് വിജയ് ബാബു വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹം പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് വീഡിയോ വിവാദമായിരുന്നു. ശേഷം ഇത് പിൻവലിക്കപ്പെട്ടു.
Summary: Police submitted all necessary documents against the pre-arrest bail plea of actor- producer Vijay Babu. He has been absconding ever since a rape accusation levelled by a young female actor surfaced
Location :
First Published :
May 21, 2022 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Vijay Babu | വിജയ് ബാബുവിന് തിങ്കളാഴ്ച നിർണായകം; മുൻകൂർ ജാമ്യത്തിനെതിരെ മുഴുവൻ തെളിവുകളും സമർപ്പിച്ചതായി പോലീസ്