• HOME
 • »
 • NEWS
 • »
 • crime
 • »
 • Attack |ഉത്സവത്തിനിടെ ഇരുവിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം, ജീപ്പ് തകര്‍ത്തു

Attack |ഉത്സവത്തിനിടെ ഇരുവിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം, ജീപ്പ് തകര്‍ത്തു

തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം. പോലീസ് ജീപ്പിന്റെ ഡോര്‍ ഗ്ലാസും അക്രമികള്‍ തകര്‍ത്തു.

 • Share this:
  കണ്ണൂര്‍: കാട്ടില്‍ അടൂട മടപ്പുര ഉത്സവത്തിനിടെ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു (Policemen injured). കതിരൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ജീപ്പിന്റെ (police jeep) ഡോര്‍ ഗ്ലാസും അക്രമികള്‍ തകര്‍ത്തു.

  പരിക്കേറ്റ പോലീസുകാരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം ഇവരെ വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം നടന്നത്.

  തിങ്കളാഴ്ച രാത്രിയിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കതിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവിഭാഗങ്ങളെയും മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമികള്‍ പോലീസിനുനേരേ തിരഞ്ഞത്. ബലം പ്രയോഗിച്ചാണ് അക്രമികളില്‍നിന്ന് പോലീസുകാരെ രക്ഷിച്ചത്.

  വിവരം ലഭിച്ചതിനെതുര്‍ന്ന് വന്‍ പോലീസ് സന്നാഹം മടപ്പുരയിലും പരിസരത്തുമായി നിലയുറപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരേ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

  Also read: Kidnap Attempt | ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് പിടിയിൽ

  Theft| ഡോക്ടർദമ്പതിമാരെ കെട്ടിയിട്ട് പണവും സ്വർണവുമടക്കം ഒന്നരക്കോടിയോളം രൂപയുടെ വസ്തുക്കൾ കവർന്നു

  പഴനി: സിനിമാ സ്റ്റൈലിൽ ഡോക്ടർമാരായ ദമ്പതിമാരെ (Doctor Couple) കെട്ടിയിട്ട് 280 പവൻ സ്വർണാഭരണങ്ങളും 25 ലക്ഷംരൂപയും ഇന്നോവ കാറും കൊള്ളയടിച്ചു. ദിണ്ടിഗൽ ജില്ലയിൽ പഴനിക്ക് സമീപം ഒട്ടൻച്ചത്രം- ധാരാപുരം റോഡിലെ വീട്ടിൽ താമസിക്കുന്ന ഡോ. ശക്തിവേൽ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് നാലംഗ സംഘം കവർച്ച നടത്തിയത്.

  രാത്രി രണ്ടുമണിയോടെയാണ് നാലംഗസംഘം വീടിന്റെ മതിൽചാടി വളപ്പിൽ കടന്നത്. വാതിൽതകർത്ത് വീട്ടിനുള്ളിൽ കടന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. കാറിന്റെ താക്കോൽ കൈക്കലാക്കിയ സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന ശക്തിവേലിന്റെ കാറിൽ സ്വർണവും പണവുമായി രക്ഷപ്പെടുകയായിരുന്നു.

  Also read: Theft | 'മാന്യനായ' കള്ളൻ; 10 പവൻ സൂക്ഷിച്ച അലമാരയിൽ നിന്നും എടുത്തത് ഒന്നര പവൻ മാത്രം

  ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കെട്ടഴിച്ച ഡോ. ശക്തിവേൽ സംഭവം ദിണ്ടിഗൽ പോലീസിനെ അറിയിച്ചു. ശക്തിവേലും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിനുസമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല. സമീപത്ത് വലിയൊരു കെട്ടിടം നിർമിക്കുന്നതിനാൽ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയിൽപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു.

  നാലുപേരും മുഖംമൂടി അണിഞ്ഞാണ് കവർച്ച നടത്തിയത്. വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്.
  സംഘത്തിലെ നാലുപേരും 25-30 ന് ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ദിണ്ടിഗൽ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്വേഷണസംഘമെത്തി തെളിവുകൾ ശേഖരിച്ചു. വടക്കേ ഇന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കവർച്ചക്കാരെ പിടികൂടാൻ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞവർഷം ദിണ്ടിഗലിലെ വ്യവസായിയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.

  Published by:Sarath Mohanan
  First published: