അനാഥമന്ദിരത്തിലെ പെൺകുട്ടിയെ ഗർഭിണിയാക്കി ഒളിവിൽപോയ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇയാളുടെ ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിലെ പെൺകുട്ടിയെയാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്
ചെന്നൈ: മഹാബലിപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഇയാൾ ഒളിവിലായിരുന്നു. ചെങ്കൽ ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തിയിരുന്ന ചാർളി(58)യാണ് അറസ്റ്റിലായത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിലെ പെൺകുട്ടിയെയാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ഇക്കാര്യം ചാർളി അറിഞ്ഞതോടെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ചു.
പ്രസവശേഷം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പെൺകുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും ഇയാള്‍ തിരികെയെത്തിയില്ല. കഴിഞ്ഞവര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്.
advertisement
മഹാബലിപുരം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ അനാഥാലയത്തിലെ മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Location :
First Published :
September 17, 2022 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അനാഥമന്ദിരത്തിലെ പെൺകുട്ടിയെ ഗർഭിണിയാക്കി ഒളിവിൽപോയ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റില്‍