ദേവി വിഗ്രഹത്തിലെ സ്വര്‍ണ്ണപ്പൊട്ടും സ്വര്‍ണ്ണമാലയും മോഷ്ടിച്ചു; പൂജാരി പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
എടവിലങ്ങ് കാര എടച്ചാലിൽ വീട്ടിൽ ഹരിദാസ് മകൻ ദിപിൻ ദാസിനെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്
തൃശൂര്‍ തിരുവത്ര മത്രംകോട്ട് കുടുംബത്തിന്റെ കുടുംബക്ഷേത്രമായ നാഗഹരിക്കാവ് ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണമാലയും സ്വർണ്ണപ്പൊട്ടും മോഷ്ടിച്ച പൂജാരി പിടിയില്‍. എടവിലങ്ങ് കാര എടച്ചാലിൽ വീട്ടിൽ ഹരിദാസ് മകൻ ദിപിൻ ദാസിനെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ക്ഷേത്രത്തിലെ പ്രധാന പൂജാരി അവധിക്കു പോയ സമയത്ത് ശാന്തി ചെയ്യാൻ വേണ്ടി വന്ന പ്രതി വിഗ്രഹത്തിൽ അണിഞ്ഞിരുന്ന മാലയുടെ ഏകദേശം അതേ രൂപത്തിലുളള മറ്റൊരു മാല വിഗ്രഹത്തിൽ അണിയിച്ചാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈയിൽ നിന്നും മോഷണം പോയ സ്വർണ്ണം മുഴുവൻ പോലീസ് കണ്ടെടുത്തു.
Location :
Thrissur,Thrissur,Kerala
First Published :
September 07, 2023 7:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദേവി വിഗ്രഹത്തിലെ സ്വര്‍ണ്ണപ്പൊട്ടും സ്വര്‍ണ്ണമാലയും മോഷ്ടിച്ചു; പൂജാരി പിടിയില്‍