സ്കൂളിൽ അശ്ലീല വീഡിയോ കാണിച്ച് ആറുവിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അശ്ലീല വീഡിയോകൾ കാണിച്ച് തങ്ങളെ പീഡിപ്പിക്കുന്നതായി ഏതാനും വിദ്യാർത്ഥിനികൾ പരാതിപ്പെട്ടതിനെ തുടർന്ന് 47 കാരനായ സർക്കാർ സ്‌കൂൾ അധ്യാപകനെതിരെ ചൊവ്വാഴ്ച കേസെടുത്തു
മുംബൈ: മഹാരാഷ്ട്രയിലെ അകോലയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകനെ ആറ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തു. ബദ്‌ലാപൂരിൽ നാല് വയസുള്ള രണ്ട് പെൺകുട്ടികളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
അശ്ലീല വീഡിയോകൾ കാണിച്ച് തങ്ങളെ പീഡിപ്പിക്കുന്നതായി ഏതാനും വിദ്യാർത്ഥിനികൾ പരാതിപ്പെട്ടതിനെ തുടർന്ന് 47 കാരനായ സർക്കാർ സ്‌കൂൾ അധ്യാപകനെതിരെ ചൊവ്വാഴ്ച കേസെടുത്തു. കാസിഖേഡിലെ ജില്ലാ പരിഷത്ത് സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപകനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഊരാൾ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം കഴിഞ്ഞ നാല് മാസമായി അധ്യാപകൻ അശ്ലീല വീഡിയോകൾ കാണിക്കുന്നതായി ആറ് പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു. കാസിഖേഡിലെ ജില്ലാ പരിഷത്ത് സ്‌കൂളിലെ അധ്യാപകനായ പ്രമോദ് മനോഹർ സർദാർ 6 സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി പോലീസിന് പരാതി ലഭിച്ചതായി അകോല എസ് പി ബച്ചൻ സിംഗ്. പോലീസ് ഉടൻ തന്നെ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ഇരയായ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
advertisement
ഭാരതീയ ന്യായ സംഹിത, പോക്‌സോ നിയമത്തിലെ 74, 75 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വിദ്യാർത്ഥിനികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോഴാണ് കുറ്റകൃത്യം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്‌കൂളിലെത്തി ചില പെൺകുട്ടികളുമായി സംസാരിച്ചതിനെ തുടർന്നാണ് കേസെടുത്തത്. അധ്യാപകനെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗം ആശാ മിർഗെ ആവശ്യപ്പെട്ടു.
Location :
Akola,Akola,Maharashtra
First Published :
August 21, 2024 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂളിൽ അശ്ലീല വീഡിയോ കാണിച്ച് ആറുവിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ