തിരുവനന്തപുരം: ഉടമസ്ഥൻ അറിയാതെ പട്ടപ്പകല്‍ രണ്ടേക്കർ പുരയിടത്തിൽ നിന്ന് 60 തെങ്ങുകൾ മുറിച്ചുകടത്തിയ കേസിൽ രണ്ടാം പ്രതി പിടിയില്‍. തോന്നയ്ക്കൽ ഇലങ്കത്തുകാവ് മുഹ്സിന മൻസിലിൽ ഫസിലി ( 55 ) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ ഒളിവിലായിരുന്നു, നേരത്തെ പിടികൂടിയ ഒന്നാം പ്രതി തോന്നയ്ക്കൽ പാട്ടത്തിൻകര തുടിയാവൂർ സുബഹാന മൻസിലിൽ സുധീറിനെയും ( 42 ), ഫസിലിനെയും കോടതി റിമാൻഡ് ചെയ്തു.
സംഭവത്തിലെ മറ്റൊരു പ്രതി സുധീറിന്‍റെ സഹോദരൻ നൗഷാദ് ( 40 ) സ്റ്റേഷനിൽ എത്തിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് കണ്ടതോടെ മുങ്ങി. ഇയാളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്. മംഗലപുരം തലക്കോണം ഷമീനാ മൻസിലിൽ ഷമീനയുടെ പുരയിടത്തിൽ നിന്നാണ് തെങ്ങിൻ തടികൾ മുറിച്ചു തമിഴ്നാട്ടിലേക്ക് കടത്തിയത്.
രണ്ടു ദിവസംകൊണ്ടാണ് 60 തെങ്ങുകള്‍ മുറിച്ചുമാറ്റിയത്. തടിക്കച്ചവടക്കാരനായ ഫസിൽ വഴിയാണ് തടികൾ വിറ്റത്. ചൊവ്വാഴ്ച സമീപ വാസികൾ അറിയിച്ചപ്പോഴാണ് ഷമീന വിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.ആറു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.