Sex racket | പോലീസ് സ്റ്റേഷന്റെ മുന്നിൽ പെൺവാണിഭം; സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി

Last Updated:

വിവരം ലഭിച്ചതിനെ തുടർന്ന് പെൺവാണിഭ സംഘത്തെ ക്രൈംബ്രാഞ്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു

റെയ്ഡിന് ശേഷം
റെയ്ഡിന് ശേഷം
ഗ്വാളിയാറിൽ പെൺവാണിഭം (sex trade) നടന്നത് പൊലീസ് സ്റ്റേഷനു മുന്നിൽ. വിവരം ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം അടുത്തുള്ള ഗസ്റ്റ് ഹൗസിൽ റെയ്ഡ് നടത്തി ഇവിടെ പ്രവർത്തിക്കുന്ന സെക്‌സ് റാക്കറ്റ് സംഘത്തെ റെയ്ഡിൽ കുടുക്കി. ഗസ്റ്റ് ഹൗസിന്റെ മാനേജരെയും നാല് പെൺകുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡിൽ ഗസ്റ്റ് ഹൗസിൽ നിന്ന് ആക്ഷേപകരമായ വസ്തുക്കളും കണ്ടെടുത്തു. അവിടുത്തെ പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാരുടെ ഒത്താശയോടെയാണ് പെൺവാണിഭം നടന്നതെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
പാടവ് പോലീസ് സ്‌റ്റേഷനു മുന്നിലുള്ള പഥക് ഗസ്റ്റ് ഹൗസിൽ സെക്‌സ് റാക്കറ്റ് ഉള്ളതായി ഗ്വാളിയാർ എസ്പിക്ക് വിവരം ലഭിച്ചിരുന്നു. പോലീസ് സ്‌റ്റേഷനിലെ തന്നെ ചില പോലീസുകാരുടെ ഒത്താശയിലാണ് ഈ സെക്‌സ് റാക്കറ്റ് നടക്കുന്നതെന്നും ഇവർ മനസ്സിലാക്കി. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാൻ എസ്പി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
പഥക് ഗസ്റ്റ് ഹൗസിൽ നടക്കുന്ന പെൺവാണിഭം പുറത്തുകൊണ്ടുവരാൻ ക്രൈംബ്രാഞ്ച് ഗസ്റ്റ് ഹൗസിലേക്ക് ഉപഭോക്താവെന്ന നിലയിൽ ഒരു പോലീസുകാരനെ സാധാരണ വേഷത്തിൽ അയച്ചതായി അഡീഷണൽ എസ്.പി. രാജേഷ് ദണ്ഡോതിയ പറഞ്ഞു. ഇവിടെയുള്ള പെൺകുട്ടിയെ ആവശ്യപ്പെട്ടപ്പോൾ മാനേജർ നിരവധി പെൺകുട്ടികളുടെ ചിത്രം കാണിച്ചു. ആയിരം മുതൽ അയ്യായിരം വരെയാണ് ഇവരുടെ നിരക്ക്. സ്ഥിരീകരിച്ചതോടെ പോലീസുകാരൻ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സിഗ്നൽ ലഭിച്ചയുടൻ പുറത്തുണ്ടായിരുന്ന ക്രൈംബ്രാഞ്ച് സംഘം പഥക് ഗസ്റ്റ് ഹൗസിൽ റെയ്ഡ് നടത്തി.
advertisement
സെക്‌സ് റാക്കറ്റ് നടത്തിയതിന് ഗസ്റ്റ് ഹൗസ് മാനേജരെയും നാല് പെൺകുട്ടികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗസ്റ്റ് ഹൗസിൽ റെയ്ഡ് നടന്ന വിവരം ലഭിച്ചയുടൻ ഗസ്റ്റ് ഹൗസ് ഉടമ ഓടി രക്ഷപ്പെട്ടു. ഗസ്റ്റ് ഹൗസ് ഉടമ തന്നെ പെൺവാണിഭം നടത്തി കിട്ടുന്ന വരുമാനത്തിന്റെ പകുതി തുകയും കൈവശം വച്ചിരുന്നതായും ബാക്കി 50 ശതമാനം പെൺകുട്ടികൾക്കും ഇടനിലക്കാർക്കും വിതരണം ചെയ്തിരുന്നതായും അറസ്റ്റിലായ മാനേജർ പോലീസിനോട് പറഞ്ഞു.
ഗസ്റ്റ് ഹൗസ് മുറികളിൽ നിന്ന് നിയമവിരുദ്ധമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ മാനേജരെയും പെൺകുട്ടികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
advertisement
Summary: A sex racket operational right in front of a police station in Gwalior was busted by the crime branch wing 
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sex racket | പോലീസ് സ്റ്റേഷന്റെ മുന്നിൽ പെൺവാണിഭം; സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement