Jayasurya| ഷൂട്ടിങ് ലോക്കേഷനില്‍ ലൈംഗികാതിക്രമം; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

Last Updated:

കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

Photo: Instagram
Photo: Instagram
നടൻ ജയസൂര്യ (Jayasurya)യ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. ഷൂട്ടിങ് ലോക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ കേസും തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക.
കഴിഞ്ഞ ദിവസവും ജയസൂര്യ (Jayasurya) യ്ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നു വന്നിരുന്നു. 2013ൽ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ അതിക്രമത്തിനെതിരെയാണ് പരാതി. നടൻ പരാതിക്കാരിയെ സെറ്റിൽ വച്ച് കടന്നു പിടിച്ചു എന്നാണ് പരാതിയിലെ ആരോപണം. ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ എന്നിവർക്ക് മുൻപാകെ യുവതി മൊഴികൊടുത്തു എന്നാണ് സൂചന.
നടി സോണിയ മൽഹാർ പേരുവെളിപ്പെടുത്താതെ ഒരു നടന്റെ പേരിൽ ആരോപണം ഉന്നയിച്ചെങ്കിലും, അത് ജയസൂര്യ എന്ന നിൽയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം തകൃതിയായിരുന്നു. എന്നാൽ, താൻ പരാമർശിച്ച വ്യക്തി ജയസൂര്യ അല്ല എന്ന് സോണിയ മാധ്യമങ്ങളുടെ മുന്നിൽ വിശദീകരണം നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Jayasurya| ഷൂട്ടിങ് ലോക്കേഷനില്‍ ലൈംഗികാതിക്രമം; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement