കൊട്ടാരക്കരയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; തിരച്ചിൽ തുടരുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
സംഘത്തിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം നാല് പേരുണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ
കൊല്ലം: കൊട്ടാരക്കര ഓയൂർ ഓട്ട് മല ഭാഗത്തു നിന്നും ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയി. വെള്ള ഹോണ്ട അമേസ് കാറിൽ എത്തിയവരാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൂടെ ഉണ്ടായിരുന്ന സഹോദരൻ കുതറിമാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓയൂർ സ്വദേശി റജിയുടെ മകൾ അഭികേൽ സാറ റെജിയേയാണ് കൊണ്ടുപോയത്. പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു. ഇതിനിടയിൽ കുട്ടിയുടെ മോചനത്തിനായി 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുടുംബത്തിന് ഫോൺ സന്ദേശം ലഭിച്ചു. സ്ത്രീയാണ് ഫോണിൽ സംസാരിച്ചത്. കുട്ടി സുരക്ഷിതയാണെന്നും പണം നൽകിയാൽ കുഞ്ഞിനെ തിരികെ നൽകുമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞത്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.
ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു കുട്ടി. പിന്നാലെ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ച് കാറിൽ കയറ്റുകയായിരുന്നു. സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോകുകയായിരുന്നു. നാട്ടുകാരാണ് പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചത്. സംഘത്തിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം നാല് പേരുണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. വിവരം ലഭിക്കുന്നവർ 09995619276 എന്ന നമ്പരിൽ ബന്ധപ്പെടണം.
Location :
Kottarakkara,Kollam,Kerala
First Published :
November 27, 2023 7:09 PM IST