തിരുവനന്തപുരത്ത് വീട്ടിലെ എയർ കണ്ടീഷനുള്ളിൽ 5 പാമ്പുകൾ; ശ്രദ്ധയിൽപ്പെട്ടത് ശബ്ദം കേട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി. ഒരെണ്ണം ഔട്ടർ പൈപ്പിൻ്റെ സൈഡിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു
തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടിനുള്ളിൽ എയർ കണ്ടീഷനുള്ളിൽ അഞ്ച് പാമ്പുകളെ കണ്ടെത്തി. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്റൂമിലെ എയർ കണ്ടീഷനകത്താണ് പാമ്പുകൾ കുടുംബമായി തങ്ങിയത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എ സിയുടെ അടിഭാഗത്ത് ഒരു വാൽപോലെ എന്തോ മറയുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സംശയംതോന്നി എ സിക്ക് സമീപം ചെന്നപ്പോൾ അകത്ത് നിന്ന് ചെറിയ ശബ്ദം കേട്ടു. ടോർച്ച് അടിച്ചുനോക്കിയപ്പോൾ പാമ്പിന്റെ ഭാഗം കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വനംവകുപ്പിലെ സ്നേക്ക് റെസ്ക്യൂ ഓഫീസർ റോഷ്നിയെ വീട്ടുകാർ വിളിച്ചു. റോഷ്നിയുടെ നിർദേശപ്രകാരം 'സർപ്പ'യിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.
advertisement
ടോർച്ച് തെളിച്ചു നോക്കിയപ്പോൾ കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസ്സിലാക്കി. എ സി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാൻ കഴിയില്ല എന്നു മനസ്സിലാക്കി എ സി ടെക്നീഷ്യനെ വിളിച്ചുവരുത്തി. എസി തുറന്നപ്പോൾ 5-ഓളം വില്ലൂന്നി പാമ്പുകൾ ഉള്ളിൽ കണ്ടു. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ എത്തിയത്.
ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി. ഒരെണ്ണം ഔട്ടർ പൈപ്പിൻ്റെ സൈഡിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. മരചില്ലകൾ വീടിൻ്റെ ടെറസ്സിൽ താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസി ക്കുള്ളിൽ കയറാൻ കഴിഞ്ഞത് എന്നാണ് സർപ്പ യിലെ സ്നേക്ക് ക്യാച്ചർ ഗൗതം പറഞ്ഞത്. വീടിനോട് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകൾ വെട്ടികളയേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവം കാണിക്കുന്നത്. പിടി കൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആൾപാർപ്പില്ലാത്ത തുറസ്സായ കുറ്റി കാട്ടിലേക്ക് തുറന്നു വിട്ടു.
advertisement
Summary: In a chilling discovery, five snakes were found nesting inside an air conditioner at the residence of Madhav J. Panicker, a Technopark employee living in Cheruvakkal, Sreekaryam. The incident came to light on Thursday evening when Madhav returned from work and noticed a tail-like object disappearing into the bottom of his bedroom AC. Upon closer inspection, he heard faint rustling sounds from within the unit. Using a torch, he confirmed the presence of a snake and immediately sought professional help.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 05, 2026 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് വീട്ടിലെ എയർ കണ്ടീഷനുള്ളിൽ 5 പാമ്പുകൾ; ശ്രദ്ധയിൽപ്പെട്ടത് ശബ്ദം കേട്ട്







