മകൻ മദ്യലഹരിയിൽ 70-കാരിയായ അമ്മയെ വടി കൊണ്ട് ക്രൂരമായി മർദിച്ചു

Last Updated:

രണ്ടുവർഷം മുമ്പ് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്

News18
News18
തൃശൂർ: മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. 70-കാരിയായ ശാന്തയെയാണ് മകൻ സുരേഷ് ശീമക്കൊന്നയുടെ വടികൊണ്ട് മർദിച്ചത്. സംഭവത്തിൽ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈകാലുകൾക്ക് ​ഗുരുതരമായ പരിക്കേറ്റ ശാന്തയെ തൃശൂർ മെഡിക്കല്‌ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുവർഷം മുമ്പ് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്. ശനിയാഴ്ച ദേശമംഗലം കൊണ്ടയൂരിൽ ഗ്യാസ് ഗോഡൗണിലെത്തിയ തൊഴിലാളികളാണ് വീട്ടുമുറ്റത്ത് വീണു കിടക്കുന്ന ശാന്തയെ കണ്ടത്. ഇവർ വിവരം തിരക്കിയപ്പോഴാണ് മകൻ സുരേഷ് ഇന്നലെ രാത്രി മദ്യപിച്ചെത്തി ശീമക്കൊന്നയുടെ വടിയൊടിച്ച് ക്രൂരമായി മർദിച്ച വിവരം ഇവർ പറഞ്ഞത്.
തൊഴിലാളികൾ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തിയും ശാന്തയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന മകൻ സുരേഷിനെ കസ്റ്റഡിയിലെടുത്തു. ശാന്തയുടെ മറ്റൊരു മകനെ രണ്ടുകൊല്ലം മുമ്പ് സുരേഷ് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി കഴിയുകയാണ് അമ്മയെ ക്രൂരമായിമർദിച്ചത്. സുരേഷിനെതിരെ ചെറുതുരുത്തി പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകൻ മദ്യലഹരിയിൽ 70-കാരിയായ അമ്മയെ വടി കൊണ്ട് ക്രൂരമായി മർദിച്ചു
Next Article
advertisement
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
  • മുംബെയിൽ BARC ശാസ്ത്രജ്ഞനായി വേഷമിട്ട വ്യാജൻ പിടിയിൽ

  • അക്തർ ഹുസൈൻ ഖുതുബുദ്ദീൻ എന്നയാളിൽ നിന്ന് സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളും കണ്ടെടുത്തു

  • അന്താരാഷ്ട്ര കോളുകൾ നടത്തിയതും വിദേശ ബന്ധങ്ങളുള്ളതും പൊലീസ് അന്വേഷിച്ചുവരികയാണ്

View All
advertisement