ആലപ്പുഴ: ചേര്ത്തല വരാനാട് എസ്എന്ഡിപി ശാഖായുടെ കീഴിലുള്ള ശ്രീനാരായണ ഗുരുമന്ദിരം അടിച്ചുതകര്ത്തു. സംഭവത്തില് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വരാനാട് സ്വദേശികളായ ജോണ്,ഗിരിധര് ദാസ് ,സനത്ത്, ശ്രീജിത്ത് എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം നടന്നത്.
Also Read-പാല് വാങ്ങാന് പോയ വയോധികയെ വെട്ടിപ്പരിക്കേല്പ്പിച്ച പ്രതി അറസ്റ്റില്
ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളുമായുള്ള തര്ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഗിരിധര് ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവര് എസ്എന്ഡിപി പ്രവര്ത്തകരാണ്. എല്ലാവരും മദ്യലഹരിയിലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.