തിരുവനന്തപുരം: വയോധികയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ഉള്ളൂര്‍ കൊല്ലംവിള നാരങ്ങാവിള വീട്ടില്‍ അരുണ്‍ എന്ന അബിയാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ കൊല്ലംവിള പാലത്തിന് സമീപം കടയില്‍ പാല്വാങ്ങാനെത്തിയ വയോധികയെയാണ് ഇയാള്‍ വെട്ടിയത്.
Also Read-വീട് കുത്തിത്തുറന്ന് 13 പവന് മോഷ്ടിച്ചു; പിടിയിലായത് പരാതിക്കാരിയുടെ ബന്ധു
ഗുരുതരമായി പരിക്കേറ്റ വയോധിക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ പി.ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പ്രശാന്ത് സി.പി., രതീഷ്, ജോസ്, അനില്‍കുമാര്‍, സുനില്‍, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.