കോളേജിൽ പെൺകുട്ടികളുടെ ടോയ്ലെറ്റിൽ ഒളിച്ചിരുന്ന് വീഡിയോ എടുത്ത വിദ്യാർത്ഥി പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
കർണാടകയിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് പൊലീസിന്റെ പിടിയിലായത്
കോളേജിലെ പെൺകുട്ടികളുടെ ടോയ്ലെറ്റിൽ ഒളിച്ചിരുന്ന് വീഡിയോ എടുത്ത വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക കുമ്പളഗോഡു മൈസൂരു റോഡിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലാണ് സംഭവം നടന്നത്. കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മഗഡി റോഡ് സ്വദേശി കുശാൽ ഗൌഡയാണ് (21) പൊലീസിന്റെ പിടിയിലായത്. വീഡിയോ ചിത്രീകരിച്ച ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.
കോളേജിലെ പെൺകുട്ടികളുടെ ടോയ്ലെറ്റിൽ ഒളിച്ചിരുന്നാണ് കുശാൽ വീഡിയോ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു. കോളേജിലെ കെട്ടിടത്തിൽ ഏഴ് ടോയ്ലെറ്റുകളാണ് ഉണ്ടായിരുന്നത്.ഇതിൽ ഒന്നിൽ ഒളിച്ചിരുന്ന പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ടൊയ്ലെറ്റിലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ടൊയ്റെറ്റിലെത്തിയ പെൺകുട്ടികളാണ് വെൻ്റിലേറ്ററിൽ മൊബൈൽ ഫോണിരിക്കുന്നത് കണ്ടത്. ഉടൻതന്നെ ബഹളം വച്ച പെൺകുട്ടികൾ പ്രതിയിരുന്ന ടോയ്ലെറ്റ് പൂട്ടുകയും ചെയ്തു.
തുടർന്ന് മറ്റ് വിദ്യാർത്ഥികളും അധ്യാപകരുമെത്തി കുശാലിനെ പിടികൂടി പ്രിൻസിപ്പലിന്റെ റൂമിൽ കൊണ്ടുവരികയും പോലിസെനെ വരുത്തി തെളിവി സഹിതം കൈമാറുകയാമായിരുന്നു. എകദേശം 15 മിനിറ്റോളം ദൈർഖ്യമുള്ള ദൃശ്യങ്ങളായിരുന്നു മൊബൈലിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളുടെ ടൊയ്ലറ്റിലേക്ക് പോകുന്ന വഴിക്ക് സിസിടിവി ക്യാമറകൾ ഇല്ലെന്നും ഇവിടെ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Location :
Bangalore,Karnataka
First Published :
September 22, 2024 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളേജിൽ പെൺകുട്ടികളുടെ ടോയ്ലെറ്റിൽ ഒളിച്ചിരുന്ന് വീഡിയോ എടുത്ത വിദ്യാർത്ഥി പിടിയിൽ