20 വയസ് കൂടിയ ഭര്‍ത്താവിനു പകരം പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയത്തിലായ സുഹൃത്തിനെ വിവാഹം കഴിക്കാന്‍ മൂന്ന് മക്കളെ കൊന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
മൂന്ന് മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭക്ഷ്യ വിഷബാധയേറ്റ് ബോധരഹിതരായി എന്നുപറഞ്ഞാണ് യുവതി ആശുപത്രിയിലെത്തിച്ചത്
ഹൈദരാബാദ്: പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയ പഴയ സുഹൃത്തിനെ വിവാഹം കഴിക്കാന്‍ യുവതി തന്റെ മൂന്ന് മക്കളെ കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്കരറെഡ്ഡി ജില്ലയിലെ അമീന്‍പുര്‍ മണ്ഡലത്തില്‍ മാര്‍ച്ച് 27നാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയതിന് അധ്യാപികയായ രജിതയെ പോലീസ് അറസ്റ്റു ചെയ്തു. തൈര് സാദം കഴിക്കുന്നതിനിടെ തനിക്കും തന്റെ മൂന്ന് മക്കള്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായതായി എന്ന് അവകാശപ്പെട്ട് രജിത ആശുപത്രിയിലെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഭര്‍ത്താവും നാട്ടുകാരും ഇവരുടെ മൂന്ന് മക്കളുംമരിച്ചു കിടക്കുന്നതാണ് കണ്ടത്.
സായ് കൃഷ്ണ(12), മധുപ്രിയ(10), ഗൗതം(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.
തുടക്കത്തില്‍ ഭക്ഷ്യവിഷബാധയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ''ഇവരുടെയൊപ്പം മുമ്പ് പഠിച്ച സൂരു ശിവ കുമാറുമായുള്ള രജിതയുടെ പ്രണയകഥ പുറത്തുവന്നു. ശിവയെ വിവാഹം ചെയ്യുന്നതിനും പുതിയൊരു ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് രജിത തന്റെ മൂന്ന് മക്കളെയും കൊലപ്പെടുത്തിയത്,'' പോലീസ് പറഞ്ഞു.
തന്നേക്കാള്‍ 20 വയസ്സ് കൂടുതലുള്ള ടാങ്കര്‍ ഡ്രൈവറായ ചെന്നയ്യയുമായുള്ള വിവാഹ ജീവിതത്തില്‍ രജിത സംതൃപ്തയായിരുന്നില്ല. 2013ല്‍ പ്രസവത്തെ തുടര്‍ന്ന് ഇയാളുടെ ആദ്യഭാര്യ മരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ രജിതയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലാണ് മൂന്ന് കുട്ടികളുള്ളത്. ചെന്നയ്യയുമായുള്ള വിവാഹബന്ധത്തോട് രജിതയ്ക്ക് എപ്പോഴും വെറുപ്പായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
ഇതിനിടെയാണ് സ്‌കൂളില്‍ മുമ്പ് പഠിച്ചവരുടെ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നത്. ഇത് ശിവയുമായി ബന്ധം സ്ഥാപിക്കാന്‍ രജിതയ്ക്ക് അവസരം നല്‍കി. ഇരുവരുടെയും സൗഹൃദസംഭാഷണം വൈകാതെ പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. വൈകാതെ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നത് പതിവാക്കുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.
സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ശിവയെ വിവാഹം കഴിക്കാന്‍ രജിത ആഗ്രഹിച്ചു. എന്നാല്‍, ഭര്‍ത്താവിനെയും കുട്ടികളെയും ഒഴിവാക്കിയാല്‍ മാത്രമെ വിവാഹം കഴിക്കൂവെന്ന് ശിവ രജിതയോട് പറഞ്ഞു.
തുടര്‍ന്ന് മാര്‍ച്ച് 27ന് ചെന്നയ്യ ജോലിക്ക് പോയ സമയത്ത് രജിത മക്കളെ കൊലപ്പെടുത്തുകയായിരുന്നു. താന്‍ മക്കളെ കൊലപ്പെടുത്താന്‍ പോകുന്ന വിവരം ശിവയെ അവര്‍ വിളിച്ച് അറിയിച്ചു. വൈകിപ്പിക്കരുതെന്ന് ശിവ രജിതയോട് ആവശ്യപ്പെട്ടു. ഓരോ മക്കളെയും അവര്‍ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
advertisement
മൂന്ന് മക്കളും മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം രജിത ഭക്ഷ്യവിഷബാധയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഭക്ഷണം കഴിച്ചശേഷം മക്കള്‍ ബോധരഹിതരായെന്ന് അവര്‍ തോന്നിപ്പിക്കുന്ന വിധത്തില്‍ മൃതദേഹങ്ങള്‍ ക്രമീകരിച്ചു.
ചെന്നെയ്യ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ രജിത കടുത്ത വയറുവേദനയാണെന്ന് അഭിനയിച്ചു. തൈര്‌സാദം കഴിക്കുന്നതിനിടെ മക്കള്‍ ബോധരഹിതരായെന്ന് അവര്‍ ചെന്നയ്യയെ അറിയിച്ചു. തുടര്‍ന്ന് പരിഭ്രാന്തിയിലായ ചെന്നെയ്യ രജിതയെ ആശുപത്രിയിലാക്കാന്‍ അയല്‍വാസികളുടെ സഹായം തേടി. കുട്ടികള്‍ അപ്പോഴേക്കും മരിച്ചിരുന്നു. ദുഃഖത്താല്‍ തളര്‍ന്നുപോയ അദ്ദേഹത്തിന് ഭാര്യയെ രക്ഷിക്കുകയായിരുന്നു ഏക ലക്ഷ്യം. അവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു.
advertisement
കുട്ടികളുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് രജിതയെ സംശയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ രജിത എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. കൊലപാതകവിവരം ശിവയ്ക്ക് അറിയാമെന്നും സമ്മതിച്ചു. പോലീസ് രജിതയെയും ശിവയെയും അറസ്റ്റ് ചെയ്തു.
Location :
Telangana
First Published :
April 03, 2025 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
20 വയസ് കൂടിയ ഭര്‍ത്താവിനു പകരം പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയത്തിലായ സുഹൃത്തിനെ വിവാഹം കഴിക്കാന്‍ മൂന്ന് മക്കളെ കൊന്നു