സംസ്ഥാനത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിൽ പ്രതി രാജസ്ഥാനിൽ പിടിയിൽ

Last Updated:

ആലപ്പുഴയിലെ ഡോക്ടർ ദമ്പതികളുടെ 7.65 കോടിയാണ് തട്ടിയെടുത്തത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് രാജസ്ഥാനിൽ നിന്നും പിടികൂടി.രാജസ്ഥാനിലെ പാലി സ്വദേശി നിർമൽ ജെയിൻ(22) ആണ് പിടിയിലായത്. ഓഹരിവിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.65 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയാണിയാൾ. പാലി ജോജോവോറിലെ മഠത്തിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയെ ആലപ്പുഴയിൽ എത്തിച്ചു. ഓൺലെൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് അറസ്റ്റിലായ പ്രതി.
ആലപ്പുഴ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികൾക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെയാണ് 7.65 കോടി രൂപ നഷ്ടമായത്. പ്രതിക്കായി മാസങ്ങൾ നീണ്ട അന്വേഷണമാണ് പൊലീസ് നടത്തിയത്. കേസിലെ മറ്റൊരു പ്രതിയായ ഭഗവാൻ റാമിനെ അന്വേഷണം സംഘം ഒരുമാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഭഗവാൻ റാം അറസ്റ്റിലായതോടെ ഫോണുകളെല്ലാം ഉപേക്ഷിച്ച് നിർമൽ ജെയ്ൻ ഒളിവിൽ പോയി. അന്വേഷണം സംഘം രാജസ്ഥാനിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഒടുവിൽ പാലി ജില്ലയിലെ ജോജോവാർ എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ അന്വേഷണ സംഘം കണ്ടെത്തുന്നത്.
advertisement
2020 മുതൽ നിർമൽ ജെയിൻ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യമായാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്. പ്രതിക്ക് പത്തോളം ബാങ്കിൽ അക്കൌണ്ടുകൾ ഉള്ളതായും ക്രിപ്റ്റോ വാലറ്റുകൾ ഉള്ളതായും പൊലീസ് പറഞ്ഞു. കൂടാതെ നിരവധി ബാങ്കുകളുടെ പേരിൽ വ്യാജ ഇ മെയിൽ ഐഡിയയും ഇയാൾ ഉണ്ടാക്കിയിട്ടുണ്ടെ്. പ്രതിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്നാണ് പൊലീസിന്റെ നിഗമനം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സംസ്ഥാനത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിൽ പ്രതി രാജസ്ഥാനിൽ പിടിയിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement