ബ്രാന്‍ഡഡ് ഷര്‍ട്ടുകളോട് പ്രിയം; ആര്‍ഭാട ജീവിതം നയിക്കാൻ മോഷണം നടത്തിയ പ്രതി പിടിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
കവർച്ച ചെയ്ത സ്വർണം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ടൗൺ ഇൻസ്പെക്ടർ പി.എ. വിനു മോഹനും സംഘവും പിടികൂടിയത്.
വിലകൂടിയ ബ്രാൻഡഡ് ഷർട്ട് ധരിക്കാനും ആഡംബര ജീവിതം നയിക്കാനും മോഷണം നടത്തുന്ന യുവാവ് പിടിയിലായി.ഇരിക്കൂർ പട്ടുവത്തെ സി. ഇസ്മയിൽ (30) ആണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ സിഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലിയിലാക്കിയത്. ഇയാളില്‍ നിന്ന് 35 പവനും 2.5 ലക്ഷം രൂപയും കണ്ടെടുത്തു.കവർച്ച ചെയ്ത സ്വർണം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ടൗൺ ഇൻസ്പെക്ടർ പി.എ. വിനു മോഹനും സംഘവും പിടികൂടിയത്.
കായംകുളത്ത് വീട് കുത്തി തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് പട്ടുവം സ്വദേശി ഇസ്മായിൽ . പ്രതിയിൽ നിന്ന് കണ്ടെടുത്ത സ്വർണ്ണം കായംകുളത്തുനിന്ന് മോഷ്ടിച്ചതാണ് എന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ നാലാം തീയതിയാണ് കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്.
നാല് ജില്ലകളിൽ ഇയാൾക്കെതിരെ മോഷണം കേസുകൾ നിലവിലുണ്ട്. കോഴിക്കോട് ജയിലിൽ റിമാന്റിലായിരുന്ന പ്രതി അവിടെനിന്ന് ഇറങ്ങിയ ഉടനെയാണ് മോഷണം നടത്തിയത്.
advertisement
ബി.കോം. ബിരുദധാരിയായ ഇയാൾ പണവും സ്വർണവും മോഷ്ടിച്ച് ആർഭാടജീവിതം നയിക്കുകയായിരുന്നു. വില കൂടിയ തരം ഷർട്ടുകൾ ധരിക്കാൻ ഉള്ള താല്പര്യമാണ് പ്രതിയെ പ്രധാനമായും മോഷണത്തിലേക്ക് നയിച്ചത് എന്നാണ് കണ്ണൂർ പോലീസിനെ അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുള്ളത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനും കേസിന്റെ തുടർനടപടികൾക്കുമായി പ്രതിയെ കായംകുളം പോലീസിന് കൈമാറി. ബുള്ളറ്റ് മോഷ്ടിച്ച കേസിൽ നേരത്തെ ഇസ്മായിലിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിക്കുമ്പോഴാണ് പോലീസ് ബല പ്രയോഗത്തിലൂടെ അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ച സ്ഥലത്ത് നിന്നും നിരവധി മൊബൈൽ ഫോണുകളും ആഡംബര വസ്തുക്കളും കണ്ടെടുത്തു.
Location :
First Published :
September 14, 2022 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബ്രാന്‍ഡഡ് ഷര്‍ട്ടുകളോട് പ്രിയം; ആര്‍ഭാട ജീവിതം നയിക്കാൻ മോഷണം നടത്തിയ പ്രതി പിടിയിൽ


