കാസർഗോഡ്: പിലിക്കോട് മടിവയലിലെ തളർവാതരോഗിയായ കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകിയെ പൊലീസ് അറസ്റ്റു ചെയ്തു. ജാനകിക്ക് പുറമെ സഹോദരിയുടെ മകൻ അന്നൂർ പടിഞ്ഞാറ് താമസിക്കുന്ന വി.രാജേഷ് , കണ്ടങ്കാളിയിലെ അനിൽ എന്നിവരാണ് അറസ്റ്റിലായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന നാലാമനെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു.
നേരത്തെ കോവിഡ് ബാധിതനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. അസുഖബാധിതനായ കുഞ്ഞമ്പുവിനെ പരിചരിക്കുന്നതിലെ പ്രയാസവും, കുത്തുവാക്കുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10 നും 11 മിടയിൽ സംഘം കുഞ്ഞുമ്പിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാഥമിക അന്വഷണത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് കൂടതൽ അനേഷിച്ച ഘട്ടത്തിലാണ് സംഭവത്തിന്റെ ചുരളഴിഞ്ഞത്.
കൊല്ലപ്പെട്ട കുഞ്ഞമ്പുവിന് കോവിഡ് ബാധ ഉണ്ടെന്ന് മൃതദേഹ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഇന്നു രാവിലെയാണ് കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനായ കുഞ്ഞമ്പു(65)വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. മൃതദേഹം കണ്ടെത്തിയപ്പോൾ കുഞ്ഞമ്പുവിന്റെ താടിയിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്, കഴുത്തിലും മുറിവിന്റെ പാടുകളുണ്ടായിരുന്നു. മുറിയിൽ രക്തപ്പാടുകൾ കഴുകിയ നിലയിൽ കണ്ടെത്തി. ഇതോടെ കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.
വൈകാതെ പൊലീസ് കുഞ്ഞമ്പുവിന്‍റെ ബന്ധുക്കളായ നാലു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞമ്പുവിന്റെ ഭാര്യയും ചോദ്യം ചെയ്യാനായി ചന്തേര പൊലീസ് വിളിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കുഞ്ഞമ്പുവിനെ കണ്ടെത്തിയത്.
കൊല്ലം മരുതിമലയിൽ കുട്ടികളുമായി മദ്യ ലഹരിയിൽ പിറന്നാളാഘോഷം; യുവതികൾ ഉൾപ്പട്ട സംഘം പിടിയിൽ
കൗമാരക്കാരായ കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രമായ കൊട്ടാരക്കര മുട്ടറ മരുതി മലയിലെത്തി മദ്യപിച്ചു പിറന്നാൾ ആഘോഷിച്ച സംഘം പിടിയിൽ. കൊട്ടാരക്കരയിലെ ബാർ ജീവനക്കാരായ രണ്ടു യുവതികളും അവരുടെ സുഹൃത്തുക്കളായ രണ്ടു യുവാക്കളെയും മൂന്നു കൗമാരക്കാരെയുമാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ഇയംകുന്ന് സ്വദേശികളായ അഖിൽ, ഉണ്ണി, എഴുകോൺ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും രണ്ടും ആൺകുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടു.
സംഘത്തിൽ ഉണ്ടായിരുന്ന പതിനഞ്ചുകാരന്‍റെ പിറന്നാൾ ആഘോഷിക്കാനാണ് ഏഴംഗ സംഘം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുട്ടറ മരുതി മലയിൽ എത്തിയത്. ഭക്ഷണവും പിറന്നാൾ കേക്കുമായാണ് ഇവർ എത്തിയത്. കേക്ക് മുറിച്ച ശേഷം മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അമിതമായ അളവിൽ ഇവരെല്ലാം മദ്യം കഴിച്ചു. സന്ധ്യയാകുന്നതുവരെ മരുതിമലയിൽ ഇരുന്ന് മദ്യപിച്ച സംഘം ലക്കുകെട്ട് ഒരുവിധം കൊട്ടാരക്കര അമ്പലപ്പുറം വരെ എത്തി. അവിടെവെച്ച് യുവതികളും പെൺകുട്ടികളും ഛർദ്ദിച്ച് അവശരായി. തുടർന്ന് ഇവരെ വീട്ടിലെത്തിക്കാൻ യുവാക്കൾ ഓട്ടോറിക്ഷ വിളിച്ചപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർ കൊട്ടാരക്കര പൊലീസിൽ വിരം അറിയിക്കുകയായിരുന്നു.
Also Read- സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടി
യുവതികളുടെ സുഹൃത്താണ് സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി. യുവതികളും യുവാക്കളും മുൻ പരിചയക്കാരാണ്. വീട്ടുകാർ അറിയാതെയാണ് കുട്ടികൾ പിറന്നാൾ ആഘോഷത്തിനായി സംഘത്തിനൊപ്പം മരുതി മലയിൽ എത്തിയത്. തന്നെ നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചതെന്ന് പെൺകുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞു. അതേസമയം സംഘം ബിയറാണ് കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത യുവതികളെയും യുവാക്കളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Death, Kasargod, Murder, കാസർഗോഡ്, കൊലപാതകം