വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ച് വിറ്റ വീട്ടുടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓട്ടോയിൽ കടത്തിയ 9 കഷണം ചന്ദനത്തടികളും ഓട്ടോയും കസ്റ്റഡിയിലെടുത്തു
കൊല്ലം ഓയൂരിൽ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം വീട്ടുടമയുടെ അറിവോടെ മുറിച്ച് കടത്തിയ സംഭവത്തിൽ വീട്ടുടമ ഉൾപ്പെടെ മൂന്ന് പേരെ അഞ്ചൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വീട്ടുടമ ഓയൂർ ചെങ്കുളം തെക്കതിൽ വീട്ടിൽ മധുസൂദന കുറുപ്പ്(65), ചെറുവക്കൽ കുളമടിവീട്ടിൽ രാജൻ (67), ചെറുവക്കൽ ഉഷാമന്ദിരത്തിൽ മുരളധര കുറുപ്പ്(73) എന്നിവരെയാണ് അഞ്ചൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
മധുസൂദന കുറുപ്പിന്റെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരമാണ് മുറിച്ചു കടത്തിയത്. സംഭവത്തിൽ അഞ്ചൽ വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഓയൂർ ടൌണിന് സമീപത്ത് വെച്ച് ഓട്ടോയിൽ കടത്തിയ 9 കഷണം ചന്ദനത്തടിയും ഓട്ടോയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൂന്നുപേരെയും കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അജികുമാര്‍ പറഞ്ഞു.
Location :
Kollam,Kerala
First Published :
March 27, 2025 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ച് വിറ്റ വീട്ടുടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ