• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest| കേരള കോൺഗ്രസ് ബി പ്രവർത്തകന്റെ കൊലപാതകം: രണ്ട് പ്രതികൾ പിടിയിൽ

Arrest| കേരള കോൺഗ്രസ് ബി പ്രവർത്തകന്റെ കൊലപാതകം: രണ്ട് പ്രതികൾ പിടിയിൽ

കേരള കോൺഗ്രസ് ബി യുവജന വിഭാഗം ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റും പട്ടിക ജാതിക്കാരനായ 31 വയസ്സുള്ള മനോജിനെയാണ് സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.

 • Share this:
  കൊല്ലം (Kollam) കുന്നിക്കോട് (Kunnikkode) കേരള കോൺഗ്രസ് ബി (Kerala Congress B) പ്രവർത്തകൻ മനോജ്‌ (Manoj)കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. അനിമോൻ, സജി എന്നിവരാണ് പിടിയിലായത്. 2016ൽ സജിയെ ആക്രമിച്ച കേസിൽ കൊല്ലപ്പെട്ട മനോജ്‌ ഒന്നാം പ്രതിയായിരുന്നു. മനോജുമായി കോക്കാട് വച്ച് വാക്കേറ്റമുണ്ടായപ്പോൾ സ്വയരക്ഷക്കായി കരുതിയ മഴു കൊണ്ട് വെട്ടിയെന്നാണ് സജിയുടെ മൊഴി. സജിയെ എറണാകുളത്തു നിന്നും അനിമോനെ ഇടമണ്ണിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

  കോക്കാട് കൊലപാതകത്തില്‍ പ്രതികളുമായി കൊട്ടാരക്കര ഡിവൈഎസ്പി സുരേഷ് തെളിവെടുപ്പ് നടത്തി.കൊലപാതകത്തിലെ ഒന്നാംപ്രതി സജിയുടെ കോട്ടത്തെ ഭാര്യ വീട്ടിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതോ ആയുധങ്ങൾ കണ്ടെടുക്കുന്നതോ ചിത്രീകരിക്കാൻ കൊട്ടാരക്കര ഡിവൈഎസ്പി മാധ്യമങ്ങളെ അനുവദിച്ചില്ല.

  കേരള കോൺഗ്രസ് ബി യുവജന വിഭാഗം ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റും പട്ടിക ജാതിക്കാരനായ 31 വയസ്സുള്ള മനോജിനെ യാണ് സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. കോക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്ന മനോജിനെ വിളിച്ചുവരുത്തി സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കയ്യിലെ വിരലുകൾ വെട്ടിമാറ്റിയ നിലയിലും തലയിൽ ആഴത്തിൽ മുറിവുകൾ ഉള്ള നിലയിലാണ് കാണപ്പെട്ടത്. നാട്ടുകാരും പോലീസും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

  അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന് അനീഷ് രക്ഷപ്പെട്ടത് കാട്ടിലേക്ക്; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

  കുടുംബ വഴക്കിനെതുടർന്ന്‌ തൃശ്ശൂർ വെള്ളികുളങ്ങരയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന സംഭവത്തിൽ മകൻ അനീഷിനായുള്ള (30) തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടനും ചന്ദ്രികയുമാണ്‌ മരിച്ചത്.

  തൃശ്ശൂർ വെള്ളികുളങ്ങര ഇഞ്ചക്കുണ്ട് രാവിലെ എട്ടേ മുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. വീടിന് സമീപം മാവിൻ തൈ നടുകയായിരുന്നു ചന്ദ്രിക. അവിടെയെത്തിയ അനീഷും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായി. മുറ്റത്ത് നട്ട മാവിൻതൈ അനീഷ് പറിച്ചെറിഞ്ഞു. കൈക്കോട്ട് കൊണ്ട് അനീഷ് അമ്മയുടെ തലയ്ക്കടിച്ചു. മർദ്ദനമേറ്റ ചന്ദ്രികയും കുട്ടനും റോഡിലൂടെ ഓടി.

  വീട്ടിലേക്ക് കയറിയ അനീഷ് വെട്ടുകത്തിയുമായി ഇരുവരുടെയും പിന്നാലെ പോയി. ഇരുവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു.

  അനീഷാണ് കൊലപാതക വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് എത്തും മുമ്പ് അനീഷ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സമീപമുള്ള കാട്ടിലേയ്ക്കാണ് ഓടിയത്. ഇയാളെ പിടികൂടുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്.

  അനീഷും മാതാപിതാക്കളും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോഗ്റെ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു.
  Published by:Rajesh V
  First published: