Viral Video | ഒരുമിച്ച് യാത്രചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും മർദ്ദനം; രണ്ടുപേർ പിടിയിൽ

Last Updated:

ഇരുവരുടെയും വിലാസവും മറ്റും ചോദിച്ചറിയുന്നതും പെൺകുട്ടി കൈകൂപ്പി കൊണ്ട്‌ വെറുതെ വിടണമെന്ന്‌ അപേക്ഷിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്‌

Manguluru_attack
Manguluru_attack
മംഗളൂരു: ഒരുമിച്ച്‌ യാത്ര ചെയ്‌തതിന്‌ വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിയേയും പെൺകുട്ടിയേയും തടഞ്ഞ് വെച്ച്‌ മർദ്ദിച്ചു. വെള്ളിയാഴ്‌ച രാവിലെ പത്തരയ്‌ക്ക്‌ മംഗളൂരു (Mangalore) ബസ്‌ സ്‌റ്റാന്റിലാണ്‌ സംഭവം. ഉഡുപ്പിയിലേക്ക്‌ (Uduppi) പോകുന്ന ബസിൽ ഒരേ സീറ്റിലിരുന്ന ഇതര സമുദായത്തിൽ പെട്ട ആൺകുട്ടിയും പെൺകുട്ടിയുമാണ്‌ അക്രമത്തിന്‌ ഇരയായത്‌. ഇരുവരേയും ബസിൽ നിന്ന്‌ പുറത്ത്‌ ഇറക്കിയും അക്രമം തുടർന്നു.
നിങ്ങൾക്ക്‌ ഞങ്ങളുടെ സംഘടനയിൽപെട്ടവരെ പേടിയില്ലെ എന്ന്‌ ചോദിച്ചായിരുന്നു മർദ്ദനം. സംഘപരിവാർ അനുകൂലസംഘടനയിൽപ്പെട്ടവരായിരുന്നു മർദ്ദനത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ പകർത്തി പ്രചരിപ്പിച്ചു. ഇതര മതത്തിൽ പെട്ടവർ ഒന്നിച്ച്‌ പോകവെ അക്രമിക്കപ്പെടുന്നത്‌ സ്ഥിരമായിട്ടും എന്ത്‌ ധൈര്യത്തിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്ന്‌ അക്രമികൾ ചോദിക്കുന്നത്‌ ദൃശ്യങ്ങളിലുണ്ട്‌.
ഇരുവരുടെയും വിലാസവും മറ്റും ചോദിച്ചറിയുന്നതും പെൺകുട്ടി കൈകൂപ്പി കൊണ്ട്‌ വെറുതെ വിടണമെന്ന്‌ അപേക്ഷിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്‌. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
advertisement
കൊല്ലത്ത് മദ്യപിച്ചെത്തിയ ഭർത്താവിനെ ഭാര്യ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി
കൊല്ലം (Kollam) പട്ടാഴിയില്‍ (Pattazhy) മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ഭാര്യ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കടുവാത്തോട് സെയ്ദലി മന്‍സിലില്‍ സാബുവെന്ന ഷാജഹാൻ (42) ആണ് കൊല്ലപ്പെട്ടത്. വെളളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഷാജഹാന്‍റെ ഭാര്യ നിസയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ താമസിക്കുന്ന ഒറ്റമുറി ഷെഡില്‍ കുട്ടികള്‍ക്ക് മുമ്പില്‍ വെച്ചായിരുന്നു പിടിവലി നടന്നത്.
advertisement
പോലീസ് പറയുന്നത് ഇങ്ങനെ. ഷാജഹാന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസത്തെ വഴക്ക് അയല്‍വാസികളായ ബന്ധുക്കളും ശ്രദ്ധിച്ചിരുന്നില്ല. പിടിവലിക്കിടെ നിസ ഷാജഹാന്‍റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതോടെ ഷാജഹാന്‍ അബോധവസ്ഥയിലായി.
നിസയുടെ പിതാവും സഹോദരനും ചേര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രിയി അധിക്യതര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നിസയെ കസ്റ്റഡയിലെടുക്കുകയായിരുന്നു. പാരിപ്പളളി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. നിസയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
advertisement
ആറാമത്തെ കുട്ടിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, നാട്ടുകാരുടെ കളിയാക്കൽ ഭയന്നെന്ന് സൂചന
കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിന്റെ മരണത്തിൽ (death of an infant) അമ്മ അറസ്റ്റിൽ. സംഭവം കൊലപാതകമാണെന്ന (murder) നിർണായക കണ്ടെത്തലാണ് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയത്. കഴിഞ്ഞ കുറേ ദിവസമായി അമ്മ നിഷ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പല തവണ നിഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാഞ്ഞിരപ്പള്ളി പോലീസ് സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.
advertisement
ചോദ്യം ചെയ്യലിൽ നിഷ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് നിഷ കുറ്റസമ്മതം നടത്തുകയായിരുന്നു. വളർത്താൻ കഴിയാത്തത് കൊണ്ട് കൊന്നതെന്നും അമ്മ നിഷ മൊഴി നൽകിയതായി കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു. നാലു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ ടാങ്കിലാണ് കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല മാദൂര്‍ മലയില്‍ സുരേഷ്- നിഷ ദമ്പതികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്ത് വന്നത്. അയൽവാസികൾക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കാരണമായത്.
advertisement
നാല് ദിവസം മാത്രമാണ് കുഞ്ഞിന് പ്രായം എന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതോടെയാണ് പോലീസിന് നിർണ്ണായക വിവരം ലഭിച്ചത്.
നിഷ വീട്ടിൽ വെച്ച് തന്നെ പ്രസവിച്ചു എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വിലയിരുത്തുന്നത്. ആദ്യ രണ്ട് പ്രസവം ഒഴികെ ബാക്കി എല്ലാം വീട്ടിൽ വെച്ച് നടത്തി എന്നാണ് പോലീസ് മനസിലാക്കിയിരിക്കുന്നത്. മരിച്ച കുഞ്ഞിനെ കൂടാതെ ദമ്പതിമാർക്ക് അഞ്ച് മക്കളുണ്ട്. നിഷയും കുട്ടികളും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് എന്നും പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി.
advertisement
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ ഓടിയെത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. അയൽവാസിയായ രമ്യ ബിനു ഇക്കാര്യത്തിൽ പോലീസിന് മൊഴി നൽകിയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടിലെത്തിയെങ്കിലും വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയച്ചു.
സംശയം തോന്നിയ അയൽവാസികൾ ആശാ വര്‍ക്കറെ വിവരം അറിയിച്ചതോടെ ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗം കെ.എ. സിയാദ് ഉൾപ്പെടെ ഉള്ളവരും സ്ഥലത്ത് പരിശോധന നടത്തി.
ഗര്‍ഭിണിയാണെന്ന വിവരം നിഷ അയൽവാസികളിൽ നിന്ന് മറച്ചുവെച്ചു എന്നാണ് പോലീസിന് ലഭിച്ച മൊഴി. നാട്ടുകാരുടെ കളിയാക്കൽ ഭയന്നാണ് ആറാമത്തെ ഗർഭം മറച്ചുവച്ചത് എന്ന് നിഷ മൊഴിനല്കിയിട്ടുണ്ട്‌. നിഷയുടെ ഒരു കാലിന് സ്വാധീനമില്ല എന്നും പോലീസ് പറഞ്ഞു.
കരഞ്ഞു തളർന്ന കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ മൂത്ത മകളോട് നിഷ ആവശ്യപ്പെട്ടിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നിഷയുടെ ഭർത്താവ് സുരേഷ് പെയിന്റിങ് തൊഴിലാളിയാണ്. ഇയാൾ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Viral Video | ഒരുമിച്ച് യാത്രചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും മർദ്ദനം; രണ്ടുപേർ പിടിയിൽ
Next Article
advertisement
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
  • മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി.

  • രാജഗിരി ആശുപത്രിയിൽ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി.

  • സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വാത്സല്യം പദ്ധതി സൗജന്യ ശസ്ത്രക്രിയകൾ നൽകുന്നു.

View All
advertisement