Maradona | മറഡോണയുടെ മോഷണംപോയ വാച്ച് ഇന്ത്യയിൽ; ഒരാൾ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ദുബായ് പൊലീസിന്റെ സഹകരണത്തോടെയായിരുന്നു ഫുട്ബോൾ ഇതിഹാസത്തിന്‍റെ ആഡംബര വാച്ച് ഇന്ത്യയിൽനിന്ന് കണ്ടെടുത്തത്
ന്യൂഡൽഹി: ഫുട്ബോള്‍ ഇതിഹാസ താരം അർജന്‍റീനയുടെ ഡീഗോ മറഡോണയുടെ (Maradona) മോഷണം പോയ ആഢംബര വാച്ച് ഇന്ത്യയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വസീദ് ഹുസൈന്‍ എന്നയാളെ ആസം പൊലീസ് അറസ്റ്റ് ചെയ്തു. ആസം (Assam) മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്. ദുബായ് പൊലീസിന്റെ (Dubai Police) സഹകരണത്തോടെയായിരുന്നു ഫുട്ബോൾ ഇതിഹാസത്തിന്‍റെ ആഡംബര വാച്ച് പൊലീസ് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ആസം മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏകദേശം 20 ലക്ഷം രൂപ വില വരുന്ന വാച്ചാണ് മോഷണം പോയത്.
In an act of international cooperation @assampolice has coordinated with @dubaipoliceHQ through Indian federal LEA to recover a heritage @Hublot watch belonging to legendary footballer Late Diego Maradona and arrested one Wazid Hussein. Follow up lawful action is being taken. pic.twitter.com/9NWLw6XAKz
advertisement
— Himanta Biswa Sarma (@himantabiswa) December 11, 2021
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെട്ടയാളാണ് ഡീഗോ മറഡോണ. അദ്ദേഹം അർജന്‍റീനയുടെ കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. 2020 നവംബറിൽ അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ടുണ്ട്. മറഡോണയുടെ വാച്ച് ദുബായിൽ അദ്ദേഹത്തിന്‍റെ മറ്റ് സാധനങ്ങൾക്കൊപ്പം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നതിനിടെയാണ് മോഷണം പോയതെന്ന് അസം ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു. "ദുബായ് പോലീസ് കേന്ദ്ര ഏജൻസി വഴി അറിയിച്ചതനുസരിച്ച്, ഒരു വസീദ് ഹുസൈൻ മറഡോണ ഒപ്പിട്ട ഹുബ്ലോട്ട് വാച്ച് മോഷ്ടിച്ച് അസമിലേക്ക് രക്ഷപ്പെട്ടുവെന്ന വിവരം ലഭിച്ചു. ഇന്ന് പുലർച്ചെ 4:00 ന് സിബ്സാഗറിലെ വസതിയിൽ നിന്ന് ഞങ്ങൾ വസീദ് ഹുസൈനെ അറസ്റ്റ് ചെയ്തു. ലിമിറ്റഡ് എഡിഷൻ വാച്ചിൽ അയാളിൽ നിന്ന് കണ്ടെടുത്തു," ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
advertisement
A costly Hublot watch... Maradona... Dubai... Assam Police
Looks like random words, don't they?
But today all these words came together nicely, stating a story of successful International Cooperation between #DubaiPolice and @assampolice . pic.twitter.com/oMRYgpX3HH
— DGP Assam (@DGPAssamPolice) December 11, 2021
advertisement
2010 ഫിഫ ലോകകപ്പിൽ ഹബ്ലോട്ട് ബിഗ് ബാംഗ് ക്രോണോഗ്രാഫ് ലിമിറ്റഡ് എഡിഷൻ വാച്ച് പുറത്തിറക്കിയപ്പോൾ ഡീഗോ മറഡോണ രണ്ട് ഹബ്ലോട്ട് ബിഗ് ബാംഗ് വാച്ചുകൾ ധരിച്ചിരുന്നു. മറഡോണയാണ് ഈ ആഡംബര വാച്ച് ഔദ്യോഗികമായി പുറത്തിറക്കിയത്. ഹബ്ലോട്ടിന്‍റെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു അദ്ദേഹം. ഹബ്ലോട്ട് ബിഗ് ബാംഗ് വാച്ചിൽ മറഡോണയുടെ ചിത്രവും ഒപ്പും ഉണ്ട്. വിജയത്തിൽ കൈകൾ ഉയർത്തി നിൽക്കുന്ന ഫുട്ബോൾ ഇതിഹാസത്തിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ ഒപ്പും ജഴ്സി നമ്പറുമാണ് വാച്ചിൽ ആലേഖനം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2021 3:16 PM IST