Stabbed| തിരുവനന്തപുരത്ത് ഇറച്ചിക്കടയിൽ തർക്കം; രണ്ട് പേർക്ക് കുത്തേറ്റു
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ചെറിയ പെരുന്നാളിന്റെ (Eid Ul Fitrs) ആഘോഷത്തിനായി നാട് ഒരുങ്ങിനിൽക്കെ തലസ്ഥാന നഗരത്തിൽ അക്രമം. തിരുവനന്തപുരം ശ്രീകാര്യത്ത് (Sreekaryam) ഇറച്ചിക്കടയിലുണ്ടായ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചു. രണ്ട് പേർക്ക് കുത്തേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലക്കേസ് പ്രതിയായ ഹബീബാണ് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 8.45 ഓടെ ശ്രീകാര്യം മുസ്ലീം പള്ളിക്കു മുന്നിലാണ് സംഭവം നടന്നത്. അടുത്തടുത്ത ഇറച്ചി സ്റ്റാളിലെ ജീവനക്കാർ നേരത്തേയുണ്ടായ വാക്കുതർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്.
പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ചെമ്പഴന്തി സ്വദേശികളായ ഹർഷാദ്, നാസിം എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഹർഷാദ് കൊലക്കേസ് പ്രതിയാണ്. പരിക്കേറ്റ ഷിബുവും നിരവധി കേസുകളിൽ പ്രതിയാണ്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
advertisement
വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം വർക്കലയിൽ മാതൃ സഹോദരന്റെ വെട്ടേറ്റ യുവതി മരിച്ചു. ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തിൽ ഷാലു (37) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഉച്ചയ്ക്കായിരുന്നു ഷാലുവിന് വെട്ടേറ്റത്. സ്വകാര്യ പ്രസ്സിലെ ജീവനക്കാരിയായിരുന്ന ഷാലു ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു സ്കൂട്ടറിൽ മടങ്ങവെയായിരുന്നു മാതൃസഹോദരൻ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയത്. കഴുത്തിലേറ്റ വെട്ടാണ് മരണത്തിന് കാരണമായത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാലു.
advertisement
അയൽവാസിയും ഷാലുവിന്റെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലിനെ(47) സംഭവം നടന്ന അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. ഷാലുവിന്റെ മക്കൾ നോക്കിനിൽക്കെയാണു സംഭവം. ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനിൽ കത്തിയുമായി വിരട്ടിയോടിച്ചു. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്.
ഷാലുവിനെ ആശുപത്രിയിലേക്കു മാറ്റുമ്പൊഴേക്കും ഒട്ടേറെ രക്തം നഷ്ടപ്പെട്ടിരുന്നു. ഷാലുവിന്റെ ഭർത്താവ് സജീവ് ഗൾഫിലാണ്. അനിലും ഷാലുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും അനിലിന് പണം മടക്കി നൽകാത്തതിന്റെ പേരിലാണ് ആക്രമണമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ ഏറെ നാൾ ഗോവയിലായിരുന്നു. ഒന്നരമാസമായി നാട്ടിലുണ്ട്. അയിരൂരിലെ സ്വകാര്യ പ്രസിൽ ഡിടിപി ഓപ്പറേറ്ററാണ് ഷാലു.
Location :
First Published :
May 03, 2022 7:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Stabbed| തിരുവനന്തപുരത്ത് ഇറച്ചിക്കടയിൽ തർക്കം; രണ്ട് പേർക്ക് കുത്തേറ്റു