കോഴിക്കോട്: കോടഞ്ചേരിയില് പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര് അറസ്റ്റില്. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന് (25) എന്നിവരെയാണ് കോടഞ്ചേരി ഇന്സ്പെക്ടര് പ്രവീണ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Also Read- ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 14കാരിയുമായി കടന്നു; കെഎസ്ആർടിസി ജീവനക്കാരനായ 55കാരൻ അറസ്റ്റില്
പെണ്കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള് നല്കിയ പരാതിയെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് പിടിയിലായത്. ചൊവ്വാഴ്ചയാണ് പെണ്കുട്ടിയെ കാണാതായത്. ബുധനാഴ്ച രാവിലെ മുക്കം ബസ്റ്റാന്റില് വെച്ച് പെണ്കുട്ടിയെ കണ്ടെത്തി.
Also Read- വായില് പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി
ചോദ്യം ചെയ്യലില് ജിതിന് കോഴിക്കോട്ടെ ലോഡ്ജിലെച്ചിത്ത് പീഡിപ്പിച്ചതായി പെണ്കുട്ടി മൊഴി. വിശദമായ ചോദ്യം ചെയ്യലിൽ ഒന്പത് വയസ്സ് പ്രായമുള്ളപ്പോള് ബിനുവും പീഡനത്തിനിരയാക്കിയിരുന്നുവെന്ന് മൊഴി നല്കി. തുടര്ന്നാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് പോക്സോ കോടതിയില് ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.