വായില്‍ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
കുടുംബാംഗങ്ങൾ ആണ് വീട്ടിലെ മുറിക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥിനിയായിരുന്ന പ്ലാമൂട് സ്വദേശി സേവ്യറൂടെ മകള്‍ സാന്ദ്രയാണ് മരിച്ചത്.
വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം. കുടുംബാംഗങ്ങൾ ആണ് വീട്ടിലെ മുറിക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
First Published :
Jan 05, 2023 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വായില്‍ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി










