ആലപ്പുഴയിൽ സ്വകാര്യ ഹോട്ടൽ യു.കെ പൗരൻ അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
അക്രമം നടത്തിയ യുകെ പൗരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
ആലപ്പുഴയിൽ സ്വകാര്യ ഹോട്ടൽ യു.കെ പൗരൻ അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു. യുകെ UK പൗരനായ ജാക്ക് ബ്ലാക്ക് ബോണാണ് ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തത്.
ബുധനാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. കളഞ്ഞു പോയ ഫോൺ തിരികെ വാങ്ങാൻ ഇയാൾ ഹോട്ടലിൽ എത്തിയപ്പോഴാണ് അക്രമം നടത്തിയത്. തുടർന്ന നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നഷ്ടപരിഹാരമായി ഹോട്ടൽ ഉടമ 15000 രൂപ ആവശ്യപ്പെട്ടത് നൽകിയതിനാൽ യുകെ പൌരനെ ഗോവയിലേക്ക് മടങ്ങാൻ അനുവദിച്ചു.
കഴിഞ്ഞ 15 ദിവസമായി ആലപ്പുഴയിലുള്ള ജാക്കിന്റെ ഭാഗത്തു നിന്നും ഇതിന് മുൻപും അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Location :
Alappuzha,Kerala
First Published :
March 20, 2025 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ സ്വകാര്യ ഹോട്ടൽ യു.കെ പൗരൻ അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു