മിഠായി മോഷ്ടിച്ചെന്ന് കടക്കാരന്റെ പരാതി; യുപിയിൽ 12 വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു
- Published by:Sarika N
- news18-malayalam
Last Updated:
പെൺകുട്ടിയുടെ പിതാവായ പുഷ്പേന്ദ്ര എന്ന പപ്പു ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു
ഉത്തർപ്രദേശ്: കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് 12 വയസ്സുകാരിയായ മകളെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ രത്തൻപൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവായ പുഷ്പേന്ദ്ര എന്ന പപ്പു ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
കടയുടമ കുട്ടിക്കെതിരെ മോക്ഷണാരോപണം ഉന്നയിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പെൺകുട്ടി കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് കടക്കാരൻ പുഷ്പേന്ദ്രയോട് പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ പുഷ്പേന്ദ്ര മകളെ വടികൊണ്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കുട്ടിയുടെ അമ്മ ആരതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മാർച്ച് 27-നാണ് അമ്മ പരാതി നൽകിയത്. ഞായറാഴ്ച പുലർച്ചയോടെ പുഷ്പേന്ദ്രയെ പോലീസ് പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച വടി പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്തതായി എസ്.എച്ച്.ഒ ഗംഗാ പ്രസാദ് ആര്യ അറിയിച്ചു.
Location :
Uttar Pradesh
First Published :
Mar 30, 2026 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മിഠായി മോഷ്ടിച്ചെന്ന് കടക്കാരന്റെ പരാതി; യുപിയിൽ 12 വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു








