ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Last Updated:

ഉത്രയുടെ പേരിൽ വൻ തുകയ്ക്ക് ഇൻഷ്വറൻസ് പോളിസി എടുത്തിരുന്നതായാണ് വിവരം.

അഞ്ചൽ: ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന.
ഉത്രയുടെ പേരിൽ വൻ തുകയ്ക്ക് ഇൻഷ്വറൻസ് പോളിസി എടുത്തിരുന്നതായാണ് വിവരം. വിവാഹ സമയത്ത് കിട്ടിയ 100 പവൻ സ്വർണവും ലക്ഷങ്ങളും തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കുക മാത്രമായിരുന്നില്ല സൂരജിൻ്റെ ലക്ഷ്യം.  ഉത്രയുടെ മരണം പോലും പ്രയോജനപ്പെടുത്തി പണമുണ്ടാക്കുകയായിരുന്നു  ഗൂഢോദേശ്യം.
പോളിസിയെടുത്ത് ഒരു വർഷം കഴിഞ്ഞ് മരണം സംഭവിച്ചാൽ നോമിനിക്ക് ഇൻഷ്വറൻസ് തുക ലഭിക്കും. ഈ തുകയിൽ കണ്ണുവച്ചാണ് കൊലപാതകമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പോളിസി സംബന്ധിച്ച രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
advertisement
[news]Say No to Violence അക്രമത്തെ മഹത്വവത്കരിച്ചു; ട്രംപിന്റെ ട്വീറ്റ് മറച്ച് ട്വിറ്റർ [news]
അതേസമയം, ലോക്കറിലെ സ്വർണം പ്രതി എന്ത് ചെയ്തുവെന്ന് അറിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.  സൂരജിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലു ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement