യുവതിയുടെ അര്‍ധനഗ്ന ശരീരം ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് എറിഞ്ഞു; പുറകെ വന്ന വാഹനങ്ങള്‍ കയറിയിറങ്ങി
യുവതിയുടെ അര്‍ധനഗ്ന ശരീരം ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് എറിഞ്ഞു; പുറകെ വന്ന വാഹനങ്ങള്‍ കയറിയിറങ്ങി
യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
News18 Malayalam
Last Updated :
Share this:
ചെന്നൈ: കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അര്‍ധ നഗ്നമായ മൃതദേഹത്തില്‍ കൂടി പുറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങി. തലയും മുഖവും ചതരഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അവിനാശി റോഡില്‍ ചെന്നിയ പാളയത്തിന് സമീപമാണ് സംഭവം.
യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാർ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പീലമേട് പൊലീസ് അറിയിച്ചു.
ഒരു എസ് യു വി വാഹനത്തിൽ നിന്ന് കുറച്ചാളുകൾ ഒരു സ്ത്രീയുടെ ശരീരം പുറത്തേക്ക് എറിയുന്നത് വീഡിയോയിൽ കാണാം. തൊട്ടുപിന്നാലെ വന്ന രണ്ട് വാഹനങ്ങൾ സ്ത്രീയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. റോഡ് കുറുകെ കടക്കുന്നതിനിടെ സ്ത്രീയെ വാഹനമിടിച്ചുവെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരം അർധ നഗ്നാവസ്ഥയിലായിരുന്നുവെന്നും കൊലപാതകമാണെന്നും പൊലീസിന് മനസ്സിലായത്.
English Summary: In a shocking incident, a half-naked body of an unidentified woman was found on Avinashi road in Coimbatore district of Tamil Nadu on Monday. The body was run over by several vehicles on the road before police got to know of the incident near Chinniyapalayam. Police said they have formed two teams to identify the deceased and trace her family.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.