നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • താൽക്കാലിക കണക്ഷന് 700 രൂപ കൈക്കൂലി; മലപ്പുറത്ത് KSEB ഓവർസിയർ കുടുങ്ങി

  താൽക്കാലിക കണക്ഷന് 700 രൂപ കൈക്കൂലി; മലപ്പുറത്ത് KSEB ഓവർസിയർ കുടുങ്ങി

  തിരുവന്തപുരം നെയ്യാറ്റിൻകര സ്വദേശി മൈക്കിൾ പിള്ളയെയാണ് തിങ്കളാഴ്ച രാത്രി വിജിലൻസ് അറസ്റ്റ് ചെയ്തത്

  micheal pillai bribery

  micheal pillai bribery

  • Share this:
   മലപ്പുറം: കൈക്കൂലി വാങ്ങിച്ച കുറ്റിപ്പുറം കെ എസ് ഇ ബിയിലെ ഓവർസിയറെ അറസ്റ്റ് ചെയ്തു. തിരുവന്തപുരം നെയ്യാറ്റിൻകര സ്വദേശി മൈക്കിൾ പിള്ളയെയാണ് അറസ്റ്റ് ചെയ്തത്. തിങ്കാഴ്ച്ച രാത്രിയാണ് സംഭവം. പരാതിക്കാരനായ പേരശ്ശന്നൂർ സ്വദേശി നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെ നിലം പണിക്കായി തൽക്കാലിക കൺക്ഷന് കുറ്റിപ്പുറം കെ എസ് ഇ ബിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ കൈക്കൂലി തന്നാൽ ദിവസ ഫീസ് അടയ്ക്കാതെ അനുമതി നൽകാമെന്ന് മൈക്കിൾ പിള്ള അറിയിക്കുകയായിരുന്നു.

   ഇതിന് ഒരു ദിവസം 150 രൂപയാണ് അടക്കേണ്ടത്. എന്നാൽ തനിക്ക് പണം തന്നാൽ ചട്ടപ്രകാരമല്ലാതെ അനുമതി നൽകാം എന്ന് ഓവർസിയർ പറഞ്ഞു. തുടർന്ന് പരാതിക്കാരൻ വിജിലൻസിന് പരാതി നൽകി. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം മഷി പുരട്ടിയ 700 രൂപ നോട്ട് പരാതിക്കാരൻ ഓവർസിയർക്ക് കൈമാറിയതോടെ മലപ്പുറത്ത് നിന്നെത്തിയ വിജിലൻസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

   തുടർന്ന് പ്രതി കൈകാര്യം ചെയ്ത മറ്റു ഫയലുകളും, പ്രതിയുടെ തിരുവന്തപുരത്തെ വീട്ടിലും, കുറ്റിപ്പുറത്തെ വാടക വീട്ടിലും വിജിലൻസ് പരിശോധന നടത്തി. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
   First published:
   )}